Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

കോട്ടയം: കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി. അസം സ്വദേശിയായ 22കാരിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശി രാജനും വാഗമൺ സ്വദേശി അർജുനുമാണ് പിടിയിലായത്. സംഭവത്തിൽ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. അർജുന്റെ സഹോദരീഭർത്താവാണ് രാജൻ. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ സമീപിച്ചത്. എന്നാൽ സഹായത്തിന് പകരമായി […]
Read more

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിതനാക്കി

സൂറത്ത്: മാലിയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായ ഇന്ത്യൻ വംശജനായ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചു. മോചനത്തിനായി ആവശ്യപ്പെട്ട തുകയിൽ ചർച്ച നടത്തിയതിന് ശേഷം 44 കോടി രൂപ നൽകിയതോടെയാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്ത് സ്വദേശിയായ ധീരു രമാനിയെ ഏപ്രിൽ 16-നാണ് മാലിയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സ്വർണഖനി വാങ്ങി പ്രവർത്തനങ്ങൾ നടത്തുന്നതിനായി അദ്ദേഹം കുറച്ചുകാലമായി മാലിയിൽ താമസിക്കുകയായിരുന്നു. ആദ്യം മോചനത്തിനായി 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം […]
Read more

‘ഞാൻ പേളി മാണി, എൻറെ ഇഷ്ടനിറം കാവി’;സിജെപി പ്രതിഷേധത്തിനെതിരെ പ്രതികരിച്ച പേളിക്ക് വിമർശനം

കൊച്ചി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തെക്കുറിച്ച് അവതാരകയും നടിയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. എവിടെയും തൊടാതെ, ബാലൻസ് ചെയ്താണ് പേളി പ്രതികരിച്ചത് എന്നാണ് വിമർശനം. ഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്നവരെ പേളി സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുന്നു എന്ന വിമർശനവുമുണ്ട്. “കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. ‍ നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും […]
Read more

കർക്കിടകത്തിലെ ആരോ​ഗ്യസംരക്ഷണം; ഉണ്ടാക്കാം ഉലുവക്കഞ്ഞി

രുചിയും പോഷക​ഗുണങ്ങളും ചേർന്ന ഉലുവക്കഞ്ഞി കർക്കടക മാസത്തിലെ ഒരു പ്രധാന ആരോ​ഗ്യകരമായ കൂട്ടാണ്. കലത്തിലും കുക്കറിലുമെല്ലാം ഉണ്ടാക്കാം. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും, നടുവേദന മാറാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. ചേരുവകൾ ഉലുവ – 2 ടീസ് സ്പൂൺ, കുതിർത്തത്ഉണക്കലരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്ജീരകം – അര ചെറിയ സ്പൂൺതേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്ചെറിയ ഉള്ളി: 10-15 എണ്ണംനെയ്യ്: 2-3 ടീസ്പൂൺഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം ഉലുവയും […]
Read more

പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസുടമകൾക്ക് വൻ വരുമാന നഷ്ടമെന്ന് പരാതി

കോട്ടയം: കെഎസ്ആർടിസി.യുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസുകൾക്ക് വലിയ വരുമാന നഷ്ടമുണ്ടാകുന്നതായി ബസുടമകൾ. ഒരു ബസിന് പ്രതിദിനം ഏകദേശം 3,000 രൂപ വരെ നഷ്ടമുണ്ടാകുന്നതായും, ഇത് പ്രതിമാസം 90,000 രൂപ വരെ എത്തുന്നതായും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. കോവിഡ് കാലത്തിന് മുമ്പ് കേരളത്തിൽ 33,000 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ അത് 12,000 ആയി കുറഞ്ഞതായി സംഘടന പറയുന്നു. തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും ബസുടമകൾ […]
Read more

​ഗ്രീൻ ടീ കുടിച്ചാൽ കുടവയർ കുറയുമോ?

കുടവയർ കുറയ്ക്കാൻ നടക്കാനും ഓടാനും പട്ടിണി കിടക്കാനും വരെ ആളുകൾ റെഡിയാണ്. അതിനൊപ്പമുള്ള ഒരു ട്രെൻഡ് ആണ് ​ഗ്രീൻ ടീ. എന്നാൽ ഗ്രീൻ ടീ മാത്രം കുടിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകളും കഫീനും ശരീരത്തിന്റെ മെറ്റബോളിസം ചെറിയ തോതിൽ വർധിപ്പിക്കാനും കലോറി ചെലവഴിക്കുന്നത് അല്പം കൂട്ടാനും സഹായിച്ചേക്കുമെങ്കിലും ചെറിയ മാറ്റമാണ് ഉണ്ടാകുക. അതുകൊണ്ട് ​ഗ്രീൻ ടീ മാത്രം കുടിച്ചതു കൊണ്ട് വയറിലെ കൊഴുപ്പ് കുറയണമെന്നില്ല. ആരോ​ഗ്യകരമായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ഉണ്ടായാൽ […]
Read more

നാളത്തെ അവധി യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടി’: ദിയ ബിനു പുളിക്കക്കണ്ടം

പാലാ: ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം ലോകകപ്പ് ഫൈനൽ മത്സരം ആസ്വദിക്കാനും കായികരംഗത്തോടുള്ള താൽപര്യം വർധിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് ദിയ ബിനു പറഞ്ഞു. യുവജനങ്ങളുടെ മനസറിഞ്ഞുള്ള തീരുമാനമാണ് സർക്കാരെടുത്തതെന്നും അവർ വ്യക്തമാക്കി. ലോകകപ്പ് ഫൈനലിന്റെ പിറ്റേദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, ഉന്നത […]
Read more

ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറി, 7000 രൂപ പിഴയിട്ട് റെയിൽവേ; പിടിവീണാൽ ഇനി പോക്കറ്റ് കാലിയാകും

തിരക്കുള്ളപ്പോഴും മറ്റും ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ ഓടിക്കയറുന്ന ശീലമുണ്ടോ? അതോ ടിക്കറ്റേ എടുക്കുന്ന ഒരു ശീലമില്ലേ? കുറച്ച് ദൂരമല്ലേ ഉള്ളൂ, പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമാണോ? എങ്കിൽ സൂക്ഷിച്ചോ, നിങ്ങളുടെ പോക്കറ്റ് എന്ന് വേണമെങ്കിലും കീറാം. റെയിൽവേ യാത്രക്കാർക്കിടയിൽ ടിക്കറ്റില്ലാത്ത യാത്രകളും മറ്റ് നിയമലംഘനങ്ങളും തടയുന്നതിനായി ഇന്ത്യൻ റെയിൽവേ കൂടുതൽ കർശനമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. 2026-ലെ ജൻ വിശ്വാസ് നിയമം നിലവിൽ വന്നതോടെ, റെയിൽവേ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് മുൻപത്തെക്കാൾ വലിയ തുകയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് നിയമത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ മർദിച്ചെന്ന് പരാതി; യുവാവിന്റെ പ്രതിഷേധം

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ മർദിച്ചെന്ന് ആരോപിച്ച് യുവാവ് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഫേസ്ബുക്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്ന് സൈബർ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയപ്പോഴാണ് അനുയായികൾ മർദിക്കാൻ ശ്രമിച്ചതെന്നാണ് യുവാവിന്റെ പരാതി. മാവേലിക്കര സ്വദേശിയായ യുവാവ്, “എനിക്ക് നീതി ഉറപ്പാക്കുക”, “പൊലീസിന്റെ ജോലി നീതി നിർവഹണമോ?” തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്കും […]
Read more

വൃദ്ധ ദമ്പതികളുടെ വാഴക്കുല മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: വയോധികരായ കർഷക ദമ്പതികൾ കൃഷി ചെയ്ത വാഴക്കുലകൾ മോഷ്ടിച്ച രണ്ട് യുവാക്കളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പലക്കര വിഷ്ണുഭവനിൽ വിഷ്ണു (22), ചിരട്ടക്കോണം കോണത്ത് ചരുവിള വീട്ടിൽ ഗോപകുമാർ (22) എന്നിവരാണ് പിടിയിലായത്. ബംഗ്ലാവ് വീട്ടിൽ ശിവശങ്കരപ്പിള്ളയും ഭാര്യ വിജയമ്മയും കടുമംഗലം ക്ഷേത്രത്തിന് സമീപത്തെ സ്ഥലത്ത് പാട്ടത്തിന് എടുത്ത ഭൂമിയിൽ കൃഷി ചെയ്ത വാഴക്കുലകളാണ് ഇവർ മോഷ്ടിച്ചത്. പല തവണകളായി 25 വാഴക്കുലകളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. തുടർച്ചയായി വാഴക്കുലകൾ നഷ്ടപ്പെട്ടതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix