Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കനത്ത മഴയും മണ്ണിടിച്ചിലും; ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കനത്ത മഴയുടേയും പമ്പയിലെ ജലനിരപ്പുയർന്നതിന്റെയും പശ്ചാത്തലത്തിൽ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനത്തിനു ധാരാളം തീർഥാടകരെത്താറുണ്ട്. അങ്ങനെ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ അറിയിപ്പ്.

ഓഗസ്റ്റ് 16 മുതൽ 21 വരെ ചിങ്ങമാസ പൂജകൾക്കായും 24 മുതൽ 28 വരെ ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും നട തുറക്കുന്നുണ്ട്. അപ്പോൾ ഭക്തർക്ക് ദർശനനത്തിനെത്താം. നിലവിൽ അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് ബോർഡിന്റെ അഭ്യർഥന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer