Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ബിജെപി ഫണ്ട് വിവാദം; കൊടിവിതരണം ചെയ്ത ഉത്തരേന്ത്യൻ കമ്പനി പാർട്ടി നേതാക്കളുടേത്

കൊല്ലം: തിരഞ്ഞെടുപ്പ് ഫണ്ട് ചെലവിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിൽ പുതിയ വിവാദം. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെയാണ് കമ്മീഷൻ വാങ്ങിയെന്ന പരാതി ഉയർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികൾ, തൊപ്പികൾ, ഷാളുകൾ, അലങ്കാര സാമഗ്രികൾ എന്നിവ വാങ്ങിയതിൽ വലിയ തുക കമ്മീഷൻ വാങ്ങിയെന്നാണ് ആരോപണം. ഹെലികോപ്റ്റർ, വാഹന വാടക എന്നിവയിലും സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതിയുണ്ട്. ഇതിനിടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്ന് നേതാക്കളെ ചുമതലയിൽ നിന്ന് നീക്കിയെന്ന തരത്തിൽ രാജീവ് […]
Read more

പിണറായിയുടെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; അകത്ത് കയറാതെ പരിശോധന

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ പാണ്ട്യാലമുക്കിലുള്ള വീട്ടിന് സമീപം വീണ്ടും ഇഡി പരിശോധന. ഇന്നലെ രാവിലെ 11 മണിയോടെയാണ് രണ്ട് ഇഡി ഉദ്യോഗസ്ഥർ പാതിരിയാട് വില്ലേജ് ഓഫീസറെ കൂട്ടി സ്ഥലത്തെത്തിയത്. വീട്ടിനുള്ളിലേക്ക് പ്രവേശിക്കാതെ പുറത്തുനിന്നാണ് പരിശോധന നടത്തിയത്. വീടിന്റെ സ്കെച്ച് പ്ലാനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സംഘം അന്വേഷിച്ചതെന്ന് അറിയുന്നു. വീടിന് മുന്നിലുള്ള സ്ഥലത്തിന്റെ ചിത്രങ്ങൾ എടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്ന് പിണറായി വില്ലേജിലെ എടക്കടവിലെത്തി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ ഉടമസ്ഥതയിലുള്ള […]
Read more

ആത്മാവിന് ശാന്തി കിട്ടണം; മരിച്ചുപോയവരുടെ വിവാഹം നടത്തി കുടുംബം

ദക്ഷിണ കന്നഡ: പുത്തൂർ താലൂക്കിലെ മുണ്ടൂർ ബാരികെ ഗ്രാമത്തിൽ ‘പ്രേത കല്യാണം’ എന്നറിയപ്പെടുന്ന ആത്മാക്കളുടെ വിവാഹം നടന്നതായി റിപ്പോർട്ട്. മരിച്ചുപോയ ആനന്ദ്, സരോജ എന്നിവരുടെ ആത്മാക്കൾ തമ്മിലുള്ള വിവാഹമാണ് കുടുംബാംഗങ്ങൾ പ്രത്യേക ആചാരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചത്. തുളുനാടിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന പരമ്പരാഗത വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ചടങ്ങ് നടത്തിയതെന്നാണ് വിവരം. കുടുംബത്തിൽ തുടർച്ചയായി നേരിടുന്ന ദുരിതങ്ങൾക്കും തടസ്സങ്ങൾക്കും പരിഹാരമായി അന്തരിച്ച ആത്മാക്കൾക്ക് ശാന്തി ലഭിക്കാനാണ് ഈ വിവാഹം നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹം നടക്കാതിരിക്കുക, കുട്ടികളില്ലായ്മ തുടങ്ങിയ […]
Read more

ലവ് ജിഹാദ് സ്ഥാപിക്കാൻ ശ്രമം; കടുത്ത ആശങ്കയിലെന്ന് മൊണാലിസയും ഫർമാനും

കൊച്ചി: മധ്യപ്രദേശ് പൊലീസ് ഇപ്പോഴും പിന്തുടരുകയാണെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും കുംഭമേളയിൽ വൈറലായ മൊണാലിസയും ഭർത്താവ് ഫർമാനും ആരോപിച്ചു. മധ്യപ്രദേശിലേക്ക് ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും ഭയത്താൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഇരുവരും പറഞ്ഞു. തങ്ങളെ കൊല്ലാൻ ആഹ്വാനങ്ങൾ നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണമുണ്ടെന്നും, ഭീകരവാദിയുമായി വിവാഹം കഴിച്ചതായി വ്യാജ പ്രചാരണം നടക്കുന്നുവെന്നും മൊണാലിസ ആരോപിച്ചു. “വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങൾ വരുന്നു. അതിനാൽ പലപ്പോഴും ജീവൻ അവസാനിപ്പിക്കണമെന്നുപോലും തോന്നിയിട്ടുണ്ട്,” എന്നും അവർ പറഞ്ഞു. തങ്ങളെ എൻകൗണ്ടർ ചെയ്യാനുള്ള ശ്രമം നടക്കുന്നതായും, മൊണാലിസയെ […]
Read more

വാഹന മോഡിഫിക്കേഷൻ കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

തിരുവനന്തപുരം: അമിത വെളിച്ചവും ശബ്ദവും പുറത്ത് വരുന്ന തരത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾ അംഗീകരിക്കാൻ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കേന്ദ്ര സർക്കാരിന്റെ നിയമാവലി അനുസരിച്ചാണ് മോഡിഫിക്കേഷനുകൾ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അപകടകരമല്ലാത്ത ഫിറ്റിംഗുകൾ, കളർ കോഡ് മാറ്റങ്ങൾ, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത നിലയിൽ ഇല്ലാത്ത ഘടകങ്ങൾ എന്നിവയ്ക്ക് അനുമതി നൽകുന്ന കാര്യങ്ങൾ സർക്കാർ വിശദമായി പരിശോധിക്കുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. സജി ചെറിയാൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്ത് യുവജനങ്ങൾക്കു […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ LDF

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് ആലോചന ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയത്തിന് മുൻഗണന നൽകേണ്ട സാഹചര്യം രൂപപ്പെട്ടതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് വ്യക്തമാക്കി. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫുമായി യോജിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറാണെന്നും, പാർട്ടി ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ബിജെപി ഭരണസമിതിക്കെതിരെ ശക്തമായ സമരം തുടരാനാണ് എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ, തിരുവനന്തപുരം […]
Read more

FCRA ചട്ടഭേദഗതി: കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥന

കൊച്ചി: എഫ്‌സിആർഎ ചട്ട ഭേദഗതിക്കും ബിൽ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനെതിരെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലും പ്രാർത്ഥനയുണ്ടാകും. രാജ്യവ്യാപകമായി നിയമങ്ങൾ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്. വിദേശസംഭാവനകൾ ഉപയോഗിച്ചുള്ള മതപരിവർത്തനശ്രമം കർശനമായി വിലക്കുന്നതാണ് സന്നദ്ധസംഘടനകൾക്കുള്ള എഫ്സിആർഎ ചട്ടഭേദഗതി. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള […]
Read more

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്

തിരുവനന്തപുരം: കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനിയറിംഗ് പ്രവേശനത്തിന് 79,717 വിദ്യാർഥികൾ യോഗ്യത നേടിയതായി അധികൃതർ അറിയിച്ചു. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം മൂലമാണ് കീം ഫലം വൈകിയത്. ജൂലൈ 8-ന് ആദ്യ അലോട്ട്മെന്റ് നടക്കും. എൻജിനിയറിംഗ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ പരീക്ഷയിലും റോഷൻ രാജുവിന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 880 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയാണ് കൂടിയത്. പവന് 880 രൂപയുടെ വർധനവുമുണ്ടായി. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണാഭരണത്തിന് വില 13,195 രൂപയായി. ഒരു പവൻ സ്വർണം വാങ്ങാൻ 1,05,560 രൂപയിലധികം നൽകേണ്ടിവരും. ഇന്നലെ രാവിലെയും വൈകീട്ടും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇതോടെ ഇന്നലെ രാവിലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 1,720 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം […]
Read more

വരൻ മദ്യപിച്ചെത്തി; പിന്നാലെ കല്ല്യാണ വീട്ടിൽ കയ്യാങ്കളി

റായ്പൂർ: ഛത്തീസ്‌ഗഢിൽ വിവാഹചടങ്ങിനിടെ വരൻ അമിതമായി മദ്യപിച്ച് എത്തിയതിനെ തുടർന്ന് യുവതി വിവാഹത്തിൽ നിന്ന് പിന്മാറി. ഛത്തീസ്‌ഗഢിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലാണ് സംഭവം. 22-കാരിയായ മുസ്കാൻ പ്രധാൻ വിവാഹത്തിന് തയ്യാറായിരുന്നെങ്കിലും, വരനായ ശരത് റാം (24) മദ്യലഹരിയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വരൻ നേരെ നിൽക്കാൻ പോലും കഴിയാത്ത നിലയിൽ എത്തിയതോടെ വിവാഹം വേണ്ടെന്നുവെക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. മുന്‍പ് നിശ്ചയച്ചടങ്ങിലും സമാനമായി വരൻ മദ്യപിച്ചെത്തിയിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ വിവാഹദിവസവും അതേ പെരുമാറ്റം ആവർത്തിച്ചതോടെയാണ് യുവതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix