രുചിയും പോഷകഗുണങ്ങളും ചേർന്ന ഉലുവക്കഞ്ഞി കർക്കടക മാസത്തിലെ ഒരു പ്രധാന ആരോഗ്യകരമായ കൂട്ടാണ്. കലത്തിലും കുക്കറിലുമെല്ലാം ഉണ്ടാക്കാം. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും, നടുവേദന മാറാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.
ചേരുവകൾ
ഉലുവ – 2 ടീസ് സ്പൂൺ, കുതിർത്തത്
ഉണക്കലരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്
ജീരകം – അര ചെറിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്
ചെറിയ ഉള്ളി: 10-15 എണ്ണം
നെയ്യ്: 2-3 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉലുവയും അരിയും നന്നായി കഴുകി കുതിർക്കാൻ വെക്കുക. നാലു കപ്പ് വെള്ളത്തിൽ അരിയും ഉലുവയും നന്നായി വേവിക്കുക. അരിയും ഉലുവയും വെന്തു വരുമ്പോൾ, ഇതിലേക്ക് തേങ്ങയും ജീരകവും കൈകൊണ്ട് ഞെരടി യോജിപ്പിച്ചത് ചേർത്തിളക്കാം. പാകത്തിന് ഉപ്പും ചേർത്ത്, ചെറിയ ഉള്ളി നെയ്യിൽ വഴറ്റി കഞ്ഞിക്ക് മുകളിലിട്ട് ചൂടോടെ കഴിക്കാവുന്നതാണ്



