Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിഐബിയുടെ ഉത്തർ പ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ഉത്തർപ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കമായി. കേരളത്തിലെ വിവിധ പത്ര, ഇലക്ട്രോണിക്, റേഡിയോ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 11 മാധ്യമപ്രവർത്തകരാണ് പര്യടനത്തിൽ പങ്കെടുക്കുന്നത്.

സെപ്റ്റംബർ 6 മുതൽ 12 വരെയാണ് മാധ്യമ പര്യടനം. ഉത്തർപ്രദേശിലെ വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും അവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.

പര്യടനത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കാർഷിക വിദഗ്ധനും പത്മശ്രീ പുരസ്കാര ജേതാവുമായ രാം ശരൺ വർമയുമായും മാധ്യമപ്രവർത്തകർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

അയോധ്യയിലെ രാമക്ഷേത്രം, റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ചിക്കൻകാരി വസ്ത്ര വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും മാധ്യമസംഘം സന്ദർശിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix