Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൃദ്ധ ദമ്പതികളുടെ വാഴക്കുല മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: വയോധികരായ കർഷക ദമ്പതികൾ കൃഷി ചെയ്ത വാഴക്കുലകൾ മോഷ്ടിച്ച രണ്ട് യുവാക്കളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പലക്കര വിഷ്ണുഭവനിൽ വിഷ്ണു (22), ചിരട്ടക്കോണം കോണത്ത് ചരുവിള വീട്ടിൽ ഗോപകുമാർ (22) എന്നിവരാണ് പിടിയിലായത്.

ബംഗ്ലാവ് വീട്ടിൽ ശിവശങ്കരപ്പിള്ളയും ഭാര്യ വിജയമ്മയും കടുമംഗലം ക്ഷേത്രത്തിന് സമീപത്തെ സ്ഥലത്ത് പാട്ടത്തിന് എടുത്ത ഭൂമിയിൽ കൃഷി ചെയ്ത വാഴക്കുലകളാണ് ഇവർ മോഷ്ടിച്ചത്. പല തവണകളായി 25 വാഴക്കുലകളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. തുടർച്ചയായി വാഴക്കുലകൾ നഷ്ടപ്പെട്ടതോടെ ദമ്പതികൾ മാറിമാറി കാവലിരിക്കുകയായിരുന്നു. സംശയാസ്പദമായി ബൈക്കിൽ ചുറ്റിനടന്ന യുവാക്കളെ കണ്ടതോടെ പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന് കുന്നിക്കോട് ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അന്വേഷണത്തിൽ മോഷ്ടിച്ച വാഴക്കുലകൾ ചെങ്ങമനാട്, ചേത്തടി പ്രദേശങ്ങളിലെ കടകളിൽ വിറ്റിരുന്നതായും പൊലീസ് കണ്ടെത്തി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Tags :
Advertisement
WhiteswanTV Footer