Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ ക്രിസ് ഗെയിൽ നാളെ തിരുവനന്തപുരത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയിൽ നാളെ തലസ്ഥാനത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് മാറ്റുകൂട്ടാനാണ് ഗെയിൽ എത്തുന്നത്.

നാളെ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്–തൃശൂർ ടൈറ്റൻസ് മത്സരത്തിന് മുന്നോടിയായാണ് ക്രിസ് ഗെയിലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം നടക്കുക. ഗെയിലിന്റെ പടുകൂറ്റൻ സിക്‌സറുകളും ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന വെടിക്കെട്ട് ബാറ്റിങ്ങും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ക്രിസ് ഗെയിലിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധയും പ്രചാരവും നേടാൻ സഹായിക്കുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്. ഗെയിലിനെ നേരിൽ കാണാനും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ആസ്വദിക്കാനുമായി വൻ ആരാധകപ്രവാഹമാണ് പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിനുള്ളിൽ നിരവധി വസ്തുക്കൾക്ക് നിയന്ത്രണമുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ, വെള്ളം, ഭക്ഷണപദാർഥങ്ങൾ, പടക്കങ്ങൾ, സിഗരറ്റ്, ലൈറ്റർ, തീപ്പെട്ടി, ലഹരിപദാർഥങ്ങൾ, ബാഗ്, കുട, ഹെൽമറ്റ്, ക്യാമറ എന്നിവ സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ ക്രിസ് ഗെയിൽ നാളെ തിരുവനന്തപുരത്ത്

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix