മാനവീയം വീഥി നിയന്ത്രിക്കാന്‍ കോര്‍പ്പറേഷന് അധികാരമില്ല; വി ശിവന്‍കുട്ടി
തിരുവനന്തപുരം: മാനവീയം വീഥി നിയന്ത്രിക്കാനോ അവിടെ കലാ-സാംസ്കാരിക പരിപാടികൾ നിരോധിക്കാനോ നഗരസഭയ്ക്ക് അധികാരമില്ലെന്ന് വി. ശിവൻകുട്ടി. മാനവീയം വീഥി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണെന്നും അതിന്റെ നടത്തിപ്പ് അവകാശം നഗരസഭയ്ക്ക് കൈമാറിയതായി തലസ്ഥാനത്തെ ജനങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാനവീയം വീഥിയിൽ എല്ലാവർക്കും കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ സ്ഥലത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തിന് കോട്ടം വരാത്ത രീതിയിലായിരിക്കണം പരിപാടികൾ നടത്തേണ്ടതെന്നും ശിവൻകുട്ടി വ്യക്തമാക്കി. മാനവീയം വീഥിയിലെ സ്ഥലങ്ങൾ അനധികൃതമായി കൈയേറി കൈവശപ്പെടുത്തുന്നത് അവിടുത്തെ ആശയങ്ങൾക്ക് വിരുദ്ധമാണ്. […]
Read more