Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല; കാന്തപുരത്തെ തള്ളി പാളയം ഇമാം

തിരുവനന്തപുരം: കാന്തപുരം നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി പാളയം ഇമാം. പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും സ്ത്രീകൾ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി രംഗത്ത് വന്നത് . ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ ഒരിടത്തും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ച് ഇമാം നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾക്ക് ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതിക […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി; ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇൻകാസ് ദേശീയ സെക്രട്ടറി സി.എ. ബിജുവിനെതിരെ പൊലീസ് കേസെടുത്തു. പീഡനം, ലൈംഗിക അതിക്രമം, ലഹരി വസ്തു നൽകി പീഡിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് ബിജുവിനെതിരെ പരാതി നൽകിയത്. വിവാഹത്തിൽ നിന്ന് പിന്മാറുന്നതിനായി ബിജു ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ വ്യാപകമായി അപവാദ പ്രചാരണം നടത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. അതേസമയം, ഇൻകാസ് യു.എ.ഇ പ്രസിഡന്റ് സുനിൽ അസീസിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സി.എ. ബിജുവിനെ […]
Read more

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കന്റോൺമെന്റ് എസിപിയെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. മാർച്ചിനിടെ പൊലീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തകരെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതിനിടെ, ഇന്നലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ […]
Read more

SFI മാർച്ച്; പങ്കെടുക്കാത്തവര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സിപിഐഎം മുതിർന്ന നേതാവ് വി. ശിവൻകുട്ടി. വിദ്യാർഥികൾക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് ശിവൻകുട്ടി ആരോപിച്ചു. വിദ്യാർഥികളെ ബോധപൂർവം കേസിൽ പ്രതികളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ചുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകനോട് വിദ്യാർഥി നേതാവെന്ന പരിഗണന പോലും നൽകാതെ ലോക്കപ്പിൽ അടച്ചുവെന്നും ശിവൻകുട്ടി ആരോപിച്ചു. താനും സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയും പൊലീസ് സ്റ്റേഷനിലെത്തിയതിന് ശേഷമാണ് ലോക്കപ്പിലുണ്ടായിരുന്ന […]
Read more

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകീട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ വിവിധ മേഖലകളിൽ വൈദ്യുതി തടസപ്പെട്ടേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നിയന്ത്രണം ഉണ്ടായേക്കും. പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് നിയന്ത്രണത്തിന് പ്രധാന കാരണം. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം […]
Read more

മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ ക്ഷോഭം; പ്രതിഷേധവുമായി KUWJ

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷുഭിതനായ സംഭവത്തിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). മാധ്യമസ്ഥാപനങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ വേർതിരിച്ച് കാണുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ എത്തിയവരായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിനെക്കുറിച്ച് ‘ദേശാഭിമാനി’യിലെ മാധ്യമപ്രവർത്തകൻ ചോദ്യം […]
Read more

ഡ്രൈ ഡേയിൽ ഇരട്ടിവിലയ്ക്ക് ബിയർ കച്ചവടം

തിരുവനന്തപുരം: ഡ്രൈ ഡേയിൽ അനധികൃതമായി ബിയർ വിൽപ്പന. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 257 ലിറ്റർ ബിയർ പിടികൂടി. ഹവ്വാ ബീച്ചിന് സമീപത്തെ മറൈൻ പാലസ് ഹോട്ടലിനോട് ചേർന്നുള്ള ബിയർ പാർലറിൽ നിന്നാണ് ബിയർ പിടികൂടിയത്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ബിയർ വിൽപ്പന നടത്തിയതിന് സ്ഥാപനത്തിനെതിരെ കേസെടുത്ത് അടപ്പിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈ ഡേ ദിനത്തിൽ ബിയർ പാർലറിൽ വ്യാപകമായി അനധികൃത വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പരിശോധന. ഉദ്യോഗസ്ഥർ […]
Read more

ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കിടെ ഏകോപനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും മന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. തീർഥാടകർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് […]
Read more

എസ്‌എഫ്‌ഐ മാർച്ചിലെ ലാത്തിച്ചാർജ്; പ്രവർത്തകരുടെ ആക്രമം കാരണമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്‌എഫ്‌ഐ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് പ്രവർത്തകരുടെ ആക്രമം കാരണമെന്ന് പൊലീസ് റിപ്പോർട്ട്. കൺട്രോൾ റൂം എസിപിയുടെ കഴുത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് കുത്തിപ്പിടിച്ചതാണ് ലാത്തിച്ചാർജിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. ലാത്തിച്ചാർജിനിടെ വനിതാ പ്രവർത്തകയുടെ മുഖത്ത് പരിക്കേറ്റ സംഭവത്തിലും പൊലീസ് വിശദീകരണം നൽകിയിട്ടുണ്ട്. പൊലീസ് ഷീൽഡ് കൊണ്ടാണ് മുഖത്ത് മുറിവേറ്റതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെയായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകരുടെ […]
Read more

’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയോട് കേരള സർക്കാരിനോ കോൺഗ്രസ് പാർട്ടിക്കോ യാതൊരു തരത്തിലും യോജിപ്പില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് മൂന്ന് പുതിയ എൻഡിപിഎസ് (NDPS) കോടതികൾ അനുവദിച്ചതായി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് കോടതികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix