Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡ്രൈ ഡേയിൽ ഇരട്ടിവിലയ്ക്ക് ബിയർ കച്ചവടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഡ്രൈ ഡേയിൽ അനധികൃതമായി ബിയർ വിൽപ്പന. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 257 ലിറ്റർ ബിയർ പിടികൂടി. ഹവ്വാ ബീച്ചിന് സമീപത്തെ മറൈൻ പാലസ് ഹോട്ടലിനോട് ചേർന്നുള്ള ബിയർ പാർലറിൽ നിന്നാണ് ബിയർ പിടികൂടിയത്.

ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ബിയർ വിൽപ്പന നടത്തിയതിന് സ്ഥാപനത്തിനെതിരെ കേസെടുത്ത് അടപ്പിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഡ്രൈ ഡേ ദിനത്തിൽ ബിയർ പാർലറിൽ വ്യാപകമായി അനധികൃത വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പരിശോധന.

ഉദ്യോഗസ്ഥർ മഫ്തിയിൽ സ്ഥലത്തെത്തി അഞ്ച് കുപ്പി ബിയർ വാങ്ങി. പാർലറിന് പുറത്തുള്ള മതിൽ വഴിയായിരുന്നു ബിയർ കൈമാറ്റം. സാധാരണ വിലയേക്കാൾ ഇരട്ടിയോളം തുകയ്ക്കാണ് ബിയർ വിറ്റിരുന്നതെന്നും എക്സൈസ് സംഘം കണ്ടെത്തി.

ബിയർ വാങ്ങിയതിന് പിന്നാലെ മതിൽ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ച എക്സൈസ് ഉദ്യോഗസ്ഥർ അടുക്കള ഭാഗത്ത് വിശദമായ പരിശോധന നടത്തി. ഇവിടെ സൂക്ഷിച്ചിരുന്ന വൻ ബിയർ ശേഖരം കണ്ടെത്തുകയായിരുന്നു.

പരിശോധനയ്ക്ക് ശേഷം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിയർ പാർലർ അടപ്പിച്ചു. സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്ത് എക്സൈസ് നിയമനടപടികൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer