Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ExciseDepartment

ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: ചാലക്കുടിയിലെ എം.ആർ.സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിന് ഹോർട്ടി വൈൻ വിൽപ്പനയ്ക്കായി അനുവദിച്ച ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട തുടർ നടപടികളെല്ലാം പുതിയ മദ്യനയം വരുന്നതുവരെ നിർത്തിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയതായാണ് വിവരം. സംസ്ഥാനത്തെ മാളുകളിലും ബേക്കറികളിലും ഹോർട്ടി വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുതിയ മദ്യനയം […]
Read more

ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ആളുകള്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകാത്ത സാധനം കുടിച്ചോട്ടെ: MRC ബേക്കറി ഉടമ

കൊച്ചി: വീര്യം കൂടിയ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ചാലക്കുടിയിലെ എംആർസി ബേക്കറി ഉടമ. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വിൽപ്പനയ്ക്ക് തടസ്സമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു കാര്യത്തിന് പിന്നാലെ പോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈൻ വിൽപ്പന തുടങ്ങിയിട്ടില്ലെന്നും ഏഴ് കെയ്‌സ് സ്റ്റോക്ക് ഇറക്കിയിട്ടുണ്ടെന്നും ഉടമ വ്യക്തമാക്കി. ഹോർട്ടി വൈനിന്റെ വീര്യം 10 ശതമാനത്തിൽ താഴെയാണെന്നാണ് ബേക്കറി ഉടമയുടെ വിശദീകരണം. ചാലക്കുടിയിലെ കെഎസ്ബിസിയിൽ നിന്നാണ് വൈൻ എത്തിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകി. അപകടത്തിൽപ്പെട്ട കാർ ഓടിച്ച 19കാരൻ വിവിധ ബാറുകളിൽനിന്ന് മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിയമം ലംഘിച്ച് യുവാവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടിയെടുക്കാനാണ് നിർദേശം. […]
Read more

കാറിൽ എംഡിഎംഎ കടത്ത്; ചേർത്തലയിൽ മൂന്ന് യുവാക്കൾ പിടിയിൽ

ചേർത്തല: ആലപ്പുഴ കഞ്ഞിക്കുഴി ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. 30.8779 ഗ്രാം എംഡിഎംഎയും 0.0297 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് പുത്തൻചിറ വീട്ടിൽ ആഷിക്ക്, കലശിവെളി വീട്ടിൽ അഖിൽ ലാൽ, പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന ഹ്യുണ്ടായ് ഐ20 കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചെത്തിക്കാട് ക്ഷേത്രത്തിന് സമീപമുള്ള അണ്ടിശ്ശേരി തോടിന്റെ തീരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് […]
Read more

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ വിപിന്റെ കൈവശത്തുനിന്ന് 1.339 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന വോൾവോ ബസിലാണ് വിപിൻ യാത്ര ചെയ്തിരുന്നത്. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ ഇന്നലെ രാത്രി 8.40ഓടെ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ […]
Read more

പെരുമ്പാവൂരിൽ 26.5 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്ത് 1.30 കോടി രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂരിലെ പരിശോധന. പെരുമ്പാവൂർ ലോറി സ്റ്റാൻഡിന് സമീപം പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലാണ് എക്സൈസ് പരിശോധന നടത്തിയത്. കാലിത്തീറ്റയെന്ന വ്യാജേന ഹാൻസ് ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമായി എത്തിച്ച് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ താഴ് […]
Read more

ഡ്രൈ ഡേയിൽ ഇരട്ടിവിലയ്ക്ക് ബിയർ കച്ചവടം

തിരുവനന്തപുരം: ഡ്രൈ ഡേയിൽ അനധികൃതമായി ബിയർ വിൽപ്പന. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 257 ലിറ്റർ ബിയർ പിടികൂടി. ഹവ്വാ ബീച്ചിന് സമീപത്തെ മറൈൻ പാലസ് ഹോട്ടലിനോട് ചേർന്നുള്ള ബിയർ പാർലറിൽ നിന്നാണ് ബിയർ പിടികൂടിയത്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ബിയർ വിൽപ്പന നടത്തിയതിന് സ്ഥാപനത്തിനെതിരെ കേസെടുത്ത് അടപ്പിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈ ഡേ ദിനത്തിൽ ബിയർ പാർലറിൽ വ്യാപകമായി അനധികൃത വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പരിശോധന. ഉദ്യോഗസ്ഥർ […]
Read more

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്തു. എക്‌സൈസ് കമ്മീഷണർ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിന് പുറമെ ആറ് ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ ലഭിച്ചു. ചങ്ങനാശ്ശേരി റേഞ്ചിലെയും സർക്കിളിലെയും ഉദ്യോഗസ്ഥരും കോട്ടയം ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുമാണ് നടപടി നേരിട്ടത്. ബാറുകളിലെ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണർ ജില്ലയിൽ എത്തിയപ്പോഴാണ് ഡെപ്യൂട്ടി കമ്മീഷണറുടെ അനധികൃത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ബാറുകളിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ മാസപ്പടി പിരിച്ചിരുന്നതായും ഇതിനായി ഒരു […]
Read more

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിയ നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, കിരണിന്റെ പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നെയ്യാറ്റിൻകര ആറാലമൂട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തുന്നതിനിടെയാണ് […]
Read more

ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യ നിർമാണം; 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കൊച്ചി: ഓണ വിപണി ലക്ഷ്യമിട്ട് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1350 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. എറണാകുളം അങ്കമാലിയിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. അങ്കമാലി കോതകുളങ്ങരയിലെ അടച്ചിട്ട ഹോളോ ബ്രിക്സ് ഗോഡൗണിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. കർണാടകയിലെ ഹുബ്ലിയിൽ നിന്ന് രണ്ട് വാഹനങ്ങളിലായാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 39 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix