Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാർ ലൈസൻസ് നടപടികളിൽ വിജിലൻസ് അന്വേഷണം; മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതുമടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. എക്സൈസ് കമ്മീഷണറായിരുന്ന സാംബശിവറാവുവിന്റെ കാലയളവിലെ മുഴുവൻ നടപടികളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച ഫയൽ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിക്ക് കൈമാറി. വിജിലൻസ് അന്വേഷണത്തിന് വൈകാതെ ഉത്തരവിറങ്ങിയേക്കും.

സാംബശിവറാവു എക്സൈസ് കമ്മീഷണറായിരുന്ന കാലത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതിലും പുതുക്കിയതിലും സ്വീകരിച്ച നടപടികളാണ് പ്രധാനമായും പരിശോധിക്കുക. മുഖ്യമന്ത്രിയുടെ ശുപാർശയോടെ ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുന്നതോടെ അന്വേഷണ നടപടികൾക്ക് തുടക്കമാകും. ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായതിനാൽ ഇതുസംബന്ധിച്ച നടപടികളും പൂർത്തിയാക്കും.

സാംബശിവറാവു തയ്യാറാക്കിയ റിപ്പോർട്ടിലെ പരാമർശങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ബാർ ഉടമകളുമായി പണമിടപാടുണ്ടെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ നിജസ്ഥിതി ഉൾപ്പെടെ വിജിലൻസ് പരിശോധിച്ചേക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസുകൾ വേഗത്തിൽ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും പ്രത്യേക അന്വേഷണത്തിന് വിധേയമാക്കും. ലൈസൻസ് അനുവദിച്ചതിന്റെ മാനദണ്ഡങ്ങൾ, ഉദ്യോഗസ്ഥരുടെ ഇടപെടൽ, സാമ്പത്തിക ഇടപാടുകൾ എന്നിവയും പരിശോധനയുടെ ഭാഗമായേക്കും.

എക്സൈസ് മന്ത്രിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇനി നിർണായകം. അനുമതി ലഭിക്കുന്നതോടെ ബാർ ലൈസൻസ് നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിജിലൻസ് അന്വേഷണം ആരംഭിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix