Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പീരുമേട്ടിൽ പോബ്സ് തോട്ടം തൊഴിലാളികൾക്ക് 17 മാസമായി ശമ്പളമില്ല; സമരത്തിനൊരുങ്ങി തൊഴിലാളികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പീരുമേട്: 17 മാസമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി പീരുമേട്ടിലെ പോബ്സ് ഗ്രൂപ്പിന്റെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ. പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് പോബ്സ് എസ്റ്റേറ്റ് ഉടമയുടെ തിരുവല്ല കുറ്റൂരിലുള്ള വീടിന് മുന്നിൽ തൊഴിലാളികൾ സത്യാഗ്രഹ സമരം നടത്തും. എ.ഐ.ടി.യു.സിയുടെ കീഴിലുള്ള എച്ച്.ഇ.എൽ യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

പോബ്സ് ഗ്രൂപ്പിന് പീരുമേട് താലൂക്കിൽ ഏഴ് തേയിലത്തോട്ടങ്ങളാണുള്ളത്. താൽക്കാലിക തൊഴിലാളികളടക്കം മൂവായിരത്തോളം തൊഴിലാളികളും നൂറിലധികം ഓഫീസ് ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഒന്നര വർഷമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ആഴ്ചതോറും ലഭിച്ചിരുന്ന 300 രൂപയുടെ ചെലവുകാശും നിലച്ചതോടെ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി.

മരിച്ച തൊഴിലാളികളുടെയും ജോലി ഉപേക്ഷിച്ചവരുടെയും ഗ്രാറ്റുവിറ്റി തുകയും ലഭിക്കുന്നില്ല. ശമ്പളത്തിൽ നിന്ന് പിടിച്ച പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) തുകയും മാനേജ്മെന്റ് അടച്ചിട്ടില്ല. ഇതോടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് പി.എഫിൽ നിന്ന് മുൻകൂർ തുക ലഭിക്കാത്ത അവസ്ഥയാണ്. പി.എഫ് പെൻഷന് അപേക്ഷിക്കാനും കഴിയുന്നില്ല.

തൊഴിലാളികൾ താമസിക്കുന്ന പഴക്കംചെന്ന ലയങ്ങളും ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും അറ്റകുറ്റപ്പണി നടത്താത്തതിനാൽ അപകടാവസ്ഥയിലാണ്. തോട്ടങ്ങളിൽ കൃത്യമായി ജോലികൾ നടത്താത്തതോടെ കാടുകയറി നശിക്കുന്ന അവസ്ഥയുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നേരത്തെ നിരവധി സമരങ്ങൾ നടത്തിയിരുന്നു.

പ്രശ്നപരിഹാരത്തിനായി സെപ്റ്റംബറിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടന്നിരുന്നു. കുടിശ്ശികയായ ശമ്പളം ഘട്ടംഘട്ടമായി നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയെങ്കിലും അത് പാലിച്ചില്ല. ഇതോടെയാണ് തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix