Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹത; KSEBക്ക് റെഗുലേറ്ററി കമ്മീഷൻ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വി.എച്ച്. ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹതയെന്ന് ആരോപണം. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെയാണ് വൈദ്യുതി വാങ്ങിയതെന്നാണ് കണ്ടെത്തൽ. ടെൻഡർ നടപടികൾ പാലിക്കാതെ വില നിശ്ചയിച്ചതിലും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബറിൽ 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിലാണ് വാങ്ങിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നതെന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി ലഭ്യമായിരിക്കെ വി.എച്ച്. ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമെന്തെന്നും റെഗുലേറ്ററി കമ്മീഷൻ ചോദിച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങിയ നടപടി നിയമാനുസൃതമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കെ.എസ്.ഇ.ബിക്ക് കമ്മീഷൻ നോട്ടീസ് നൽകി.

ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് തിരുത്തിയതിന് പിന്നാലെയാണ് വി.എച്ച്. ഗ്ലോബലിൽ നിന്നുള്ള വൈദ്യുതി വാങ്ങലും സംശയനിഴലിലാകുന്നത്. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കാറ്റാടി വൈദ്യുതി ഉൽപ്പാദന കമ്പനിയാണ് വി.എച്ച്. ഗ്ലോബൽ. കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി സർക്കാർ ഉത്തരവായി കെ.എസ്.ഇ.ബിക്ക് നൽകിയിരുന്നു. ഒക്ടോബർ 31 വരെ 200 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനിയിൽ നിന്ന് വാങ്ങിയത്. ഇതിനായി ടെൻഡർ നടപടികളൊന്നും പാലിച്ചിരുന്നില്ലെന്നാണ് വിവരം.

വൈദ്യുതി വാങ്ങുന്നതിന് അംഗീകൃത വിപണന പ്ലാറ്റ്‌ഫോം ഉപയോഗിക്കേണ്ടതുണ്ടെങ്കിലും അതിന് കമ്പനി തയ്യാറായിരുന്നില്ല. പകരം ഉഭയകക്ഷി കരാർ അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങിയതെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.

ഇലക്ട്രിസിറ്റി ആക്ട് പ്രകാരം വൈദ്യുതിയുടെ വില നിശ്ചയിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളിൽ ഏതാണ് അടിസ്ഥാനമാക്കി വി.എച്ച്. ഗ്ലോബലിൽ നിന്ന് വാങ്ങിയ വൈദ്യുതിക്ക് യൂണിറ്റിന് 11 രൂപ നിശ്ചയിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. കെ.എസ്.ഇ.ബി സമർപ്പിച്ച ഹർജിയിൽ വൈദ്യുതി വാങ്ങൽ നിയമാനുസൃതമാണെന്ന് തെളിയിക്കുന്ന മതിയായ രേഖകളില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിരീക്ഷണം. കരാറുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന സംശയവും ഇതോടെ ശക്തമാകുകയാണ്.

ഒക്ടോബറിൽ ഹിമാചലിൽ നിന്നും സംസ്ഥാനത്തിന് വൈദ്യുതി ലഭിച്ചിരുന്നു. ആവശ്യത്തിന് വൈദ്യുതി ലഭ്യമായിരുന്നിട്ടും അധികമായി വി.എച്ച്. ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടിവന്ന സാഹചര്യമെന്താണെന്ന കാര്യത്തിലും വ്യക്തത തേടുകയാണ് റെഗുലേറ്ററി കമ്മീഷൻ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix