Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദുബൈയിലേക്ക് പോകുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് ജീവനക്കാർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ പ്രൊജക്ടൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് ജീവനക്കാർക്ക് പരിക്ക്. കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ ഇന്ത്യക്കാരനെ ചികിത്സയ്ക്കായി കരയിലെത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. റുവൈസിൽ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന എം.ടി. ഫുജൈറ എനർജി എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. ബുധനാഴ്ച എക്സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കപ്പലിൽ ആറ് ഇന്ത്യൻ നാവികരുണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർ ഉൾപ്പെടെ മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതരുടെ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. നാവികരുടെ സുരക്ഷയും ചികിത്സയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കപ്പൽ മാനേജ്മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യപൂർവേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. വാണിജ്യ കപ്പലുകൾക്കും ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങളെ നിയമപരമായോ ധാർമികമായോ ന്യായീകരിക്കാനാകില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix