Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫ്ലെമിംഗിന്‍റെ പിന്‍ഗാമിയായി സഹീർ ഖാൻ; പരിശീലകനെ പ്രഖ്യാപിച്ച് CSK

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഐപിഎല്ലില്‍ ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ടീമിന്‍റെ പുതിയ മുഖ്യപരിശീലകനായി ചെന്നൈ നിയമിച്ചു. ദീര്‍ഘ കാലം മുഖ്യപരിശീലകനായിരുന്ന മുൻ ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിങ്ങിന് പകരക്കാരനായാണ് സഹീർ ഖാന്‍റെ അപ്രതീക്ഷിത നിയമനം.

രാഹുൽ ദ്രാവിഡ്, ഓയിൻ മോർഗൻ, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിനിടയ്ക്കാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സഹീർ ഖാന്റെ വരവ്. ഐപിഎല്ലിന്‍റെ ആദ്യ സീസൺ മുതൽ ചെന്നൈയുടെ ഭാഗമായിരുന്ന ഫ്ലെമിംഗ് 2009 മുതലാണ് പരിശീലക കുപ്പായമണിയുന്നത്. ടീമിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫ്ലെമിംഗുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചാണ് സിഎസ്കെ പുതിയൊരു പരിശീലകനെ തേടിയത്. ചെന്നൈ വിട്ട ഫ്ലെമിംഗ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix