Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: csk

ധോണി ഓഹരി ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി CSK; ‘അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം’

ചെന്നൈ: ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ്. ധോണി ഓഹരി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ടീം മാനേജ്മെന്റ്. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. ധോണി സിഎസ്കെയിൽ വലിയ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ടെന്നും മാനേജ്മെന്റ് ആവശ്യം നിരസിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. ധോണി ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും സിഎസ്കെ മൂന്ന് ശതമാനം മാത്രം വാഗ്ദാനം ചെയ്തെന്നുമായിരുന്നു പ്രചാരണം. പിന്നീട് ആവശ്യം 18 ശതമാനമായി കുറച്ചെങ്കിലും […]
Read more

ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകൻ തന്നെ; പുതിയ കോച്ചിനെ തേടി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: 17 വർഷം ടീമിനെ പരിശീലിപ്പിച്ച സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങിയതിന് പിന്നാലെ പുതിയ പരിശീലകനെ തേടി ചെന്നൈ സൂപ്പർ കിങ്സ്. ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകനെ നിയമിക്കാനാണ് സിഎസ്‌കെയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതോടെയാണ് ഫ്ലെമിംഗ് സിഎസ്‌കെയിൽ നിന്ന് പടിയിറങ്ങിയത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. നിലവിൽ താരങ്ങളുടെ കൈമാറ്റമോ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും ആദ്യം പരിശീലകനെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും […]
Read more

റുതുരാജിനെ ടീമിൽ നിന്നൊഴിവാക്കൂ, പകുതി വിലക്ക് തിരികെ വാങ്ങാം: കെ ശ്രീകാന്ത്

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫിലെത്താതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ മുൻ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മോശം ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെ ചെന്നൈ ടീമിൽ നിന്ന് റിലീസ് ചെയ്യണം. പിന്നീട് അടുത്ത ലേലത്തിൽ കുറവായ വിലക്ക് തിരികെ വാങ്ങാൻ ശ്രമിക്കമെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഈ സീസണിൽ 14 മത്സരങ്ങളിൽ കളിച്ച റുതുരാജ് വെറും 337 റൺസ് മാത്രമാണ് നേടിയത്, ശരാശരി 28.08നും സ്ട്രൈക്ക് റേറ്റ് 123.44നുമാണ്. […]
Read more

സഞ്ജു ഡക്ക്; പ്ലേ ഓഫ് കാണാതെ സിഎസ്കെ പുറത്ത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ. തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോൾ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മാത്യു ഷോര്‍ട്ട് 14 പന്തില്‍ 24 […]
Read more

ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ: വസീം ജാഫർ

അഹമ്മദാബാദ്: ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് ചെന്നൈയുടെ പോരാട്ടം. മത്സരത്തിന് മുൻപ് നായകൻ റുതുരാജ് ഗെഗ്‌ക്‌വാദിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. പവർപ്ലേയിൽ റൺസ് കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്തവും ഓപ്പണിംഗ് പങ്കാളിയായ സഞ്ജു സാംസണിന് മാത്രം വിട്ടുകൊടുക്കാതെ, നായകൻ എന്ന നിലയിൽ ഗെയ്ക്വാദ് കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്നാണ് ജാഫർ പറഞ്ഞത്. ഗെയ്ക്‌വാദ് റൺസ് കണ്ടെത്താനുള്ള ആവേശം […]
Read more

ഇനി ഒരു ടിക്കറ്റ്; ഐപിഎലില്‍ പ്ലേ ഓഫ് കാത്തിരിക്കുന്നത് അഞ്ചുടീമുകള്‍

ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. പ്ലേ ഓഫിലേക്ക് ഇനിയുള്ളത് വെറും ഒരൊറ്റ ടിക്കറ്റാണ്. ആ ടിക്കറ്റിനായി കാത്തിരിക്കുന്നത് അഞ്ചുടീമുകളാണ്. പഞ്ചാബ് കിങ്സിനെ വീഴ്ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയിരുന്നു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ചു. ചെപ്പോക്കില്‍നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിലെത്തി. ഇതോടെ ആകെ മൂന്നു ടീമുകള്‍ ഉറപ്പിച്ചു. […]
Read more

ചെപ്പോക്കില്‍ ഹൈദരാബാദിന്റെ മുന്നിൽ ചെന്നൈ വീണു

ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില‍ […]
Read more

അവസാന ഹോം മാച്ചിന് മുമ്പ് ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് അവസാന ഹോം മാച്ചിന് ഇറങ്ങുന്നതിന് മുൻപ് കനത്ത തിരിച്ചടി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ്. ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു. പരിക്ക് മാറാത്തതും, മികച്ച ഫോമിലുള്ള ചെന്നൈ ടീമിന്‍റെ വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട എന്ന […]
Read more

ആവേശപ്പോരിന് ചെന്നൈയും ഹൈദരാബാദും; മുന്നില്‍ പ്ലേ ഓഫ്

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഒരേയൊരു ലക്ഷ്യം പ്ലേ ഓഫ് മാത്രമാണ്. ജയിച്ചാല്‍ ഹൈദരാബാദിന് ഏറെക്കുറെ വഴി എളുപ്പമാകും. തോറ്റാല്‍ മറ്റുള്ളവരുടെ പ്രകടനം കൂടി ആശ്രയിക്കേണ്ട അവസ്ഥയിലുമാകും. എന്നാല്‍ ചെന്നൈയ്ക്ക് ജയം മാത്രമാണ് വേണ്ടത്. ഒരുപക്ഷെ, തോറ്റാൽ പുറത്തേക്കുള്ള വാതിൽ തുറന്നേക്കും. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫില്‍ കടന്നത്. മറ്റുള്ള മൂന്നു സ്ഥാനങ്ങളിലേക്കും പോരാട്ടം കഠിനമാണ്. […]
Read more

ടോപ് 10 ൽ തിരിച്ചെത്തി സഞ്ജു; ക്ലാസൻ ഒന്നാം സ്ഥാനത്ത് തന്നെ

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ വീണ്ടും ഇടപിടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്. ഇന്നലെ ചെന്നൈക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix