Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എം എസ് ധോണിക്ക് ശേഷം ചെന്നൈയുടെ മുഖമായി മാറുമോ സഞ്ജു സാംസണ്‍?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലോടെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പുതിയ മുഖമായി മലയാളി താരം സഞ്ജു സാംസൺ മാറുന്നു. അതേസമയം, വരാനിരിക്കുന്ന ഐപിഎൽ സീസണിലും റുതുരാജ് ഗെയ്ക്‌വാദ് തന്നെ ടീമിന്റെ നായകനായി തുടരാനാണ് സാധ്യത. ധോണിയുടെ പടിയിറക്കം സിഎസ്‌കെയിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ ഇനി സഞ്ജുവിലാണ്.

2008ലെ പ്രഥമ ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവിഭാജ്യ ഘടകമായിരുന്നു ധോണി. അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ടീമിന് സമ്മാനിച്ച നായകൻ. വിക്കറ്റിന് പിന്നിലെ മിന്നൽപ്രകടനങ്ങൾക്കും പ്രതിസന്ധി ഘട്ടങ്ങളിലെ നിർണായക ഇടപെടലുകൾക്കും ധോണി എന്നും ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു.

കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ പോലും കളിക്കാതിരുന്നിട്ടും ഏഴാം നമ്പർ ജഴ്‌സിയണിഞ്ഞ് ഗാലറികളിലെത്തിയ ആരാധകരുടെ ആവേശം ധോണിയുടെ ജനപ്രീതിയുടെ തെളിവായിരുന്നു. ചെപ്പോക്കിൽ കളിച്ച് വിരമിക്കണമെന്ന ആഗ്രഹം പലതവണ പ്രകടിപ്പിച്ചിരുന്ന ധോണിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം ആരാധകരെ നിരാശരാക്കിയെങ്കിലും ടീമിനൊപ്പം ഉപദേഷ്ടാവായി തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ധോണിക്ക് പിന്നാലെ ടീമിന്റെ പ്രധാന ആകർഷണമായി മാറുകയാണ് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈയിലെത്തിയ സഞ്ജുവിനെ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. തമിഴ് ഭാഷ അനായാസം സംസാരിക്കുന്ന സഞ്ജുവിനോടുള്ള ആരാധകരുടെ ഇഷ്ടം മത്സരങ്ങളിലും പ്രകടമായിരുന്നു.

സഞ്ജു ടീമിന്റെ മുഖമായി മാറുമ്പോഴും നായകസ്ഥാനത്ത് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ സീസണിലും ടീമിനെ നയിച്ച റുതുരാജ് ഗെയ്ക്‌വാദ് തന്നെ ക്യാപ്റ്റനായി തുടരാനാണ് മാനേജ്‌മെന്റിന്റെ താൽപര്യമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ടീമിന്റെ പരിശീലകസംഘത്തിലും നിർണായക മാറ്റങ്ങൾക്കുള്ള സാധ്യതയുണ്ട്. സ്റ്റീഫൻ ഫ്ലെമിങ്ങിന് പകരം സഹീർ ഖാനെ മുഖ്യ പരിശീലകനായി പരിഗണിക്കണമെന്ന നിർദേശം ധോണി മുന്നോട്ടുവെച്ചതായും റിപ്പോർട്ടുകളുണ്ട്.

ഡിസംബർ 16ന് നടക്കുന്ന താരലേലത്തിലും ധോണിയുടെ ഇടപെടലുകൾ നിർണായകമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീമിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന ആകാംക്ഷയിലാണ് ചെന്നൈ ആരാധകർ.

ധോണിയുടെ നായകത്വത്തിന് ശേഷം പുതിയൊരു തലമുറയിലേക്ക് മാറുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിൽ സഞ്ജുവിന്റെ പങ്കും റുതുരാജിന്റെ നേതൃത്വവും വരാനിരിക്കുന്ന സീസണിൽ ഏറെ ശ്രദ്ധിക്കപ്പെടും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix