ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. പ്ലേ ഓഫിലേക്ക് ഇനിയുള്ളത് വെറും ഒരൊറ്റ ടിക്കറ്റാണ്. ആ ടിക്കറ്റിനായി കാത്തിരിക്കുന്നത് അഞ്ചുടീമുകളാണ്. പഞ്ചാബ് കിങ്സിനെ വീഴ്ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയിരുന്നു.
പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ചു. ചെപ്പോക്കില്‍നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിലെത്തി. ഇതോടെ ആകെ മൂന്നു ടീമുകള്‍ ഉറപ്പിച്ചു. ഇനി ശേഷിക്കുന്ന ഒരു ടിക്കറ്റിനായി മത്സരിക്കുന്നതാകട്ടെ അഞ്ചു ടീമുകൾ.
ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപ്പെട്ടെങ്കിലും അവര്‍ക്ക് ഇനിയും ചെറിയ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ചെന്നൈക്ക് പുറമെ പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകളാണ് ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇതില്‍ പഞ്ചാബിനും രാജസ്ഥാനും മാത്രമാണ് പ്രതീക്ഷയുള്ളത്. മറ്റുള്ളവര്‍ക്ക് ഇവരുടെ കളിയുടെ പ്രകടനത്തിന് അനുസരിച്ചിരിക്കും ടിക്കറ്റ് എടുക്കാൻ. മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകള്‍ നേരത്തെ തന്നെ പുറത്തായി.






