Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹോട്ടൽ രുചിയിൽ സോഫ്റ്റ് നാൻ തയ്യാറാക്കാം വീട്ടിലെ തന്നെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റസ്റ്ററന്റിൽ നിന്ന് കഴിക്കുന്ന നാനിന്റെ മൃദുത്വവും രുചിയും വീട്ടിൽ തയാറാക്കാനും കഴിയും. സാധാരണ തവ ഉപയോഗിച്ചുതന്നെ നല്ല സോഫ്റ്റും നാൻ തയാറാക്കാം.

ചേരുവകൾ

മൈദ – 2 കപ്പ്

തൈര് – 3 ടേബിൾസ്പൂൺ

എണ്ണ – 1 ടേബിൾസ്പൂൺ

പഞ്ചസാര – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ബേക്കിങ് പൗഡർ – 1 ടീസ്പൂൺ

ബേക്കിങ് സോഡ – ¼ ടീസ്പൂൺ

ഇളംചൂടുവെള്ളം – ആവശ്യത്തിന്

വെണ്ണ – പുരട്ടാൻ

മല്ലിയില – കുറച്ച്

കറുത്ത എള്ള് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ഒരു വലിയ പാത്രത്തിലേക്ക് മൈദ അരിച്ചെടുക്കുക. ഇതിലേക്ക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം തൈരും എണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കുക. ഇനി കുറേശ്ശെയായി ഇളംചൂടുവെള്ളം ചേർത്ത് മാവ് കുഴച്ചെടുക്കാം.

ഒരുമിച്ച് അധികം വെള്ളം ഒഴിക്കരുത്. മാവ് വളരെ കട്ടിയാകാതെ മൃദുവായിരിക്കണം. മാവ് നന്നായി കുഴച്ചെടുത്ത ശേഷം അതിനു മുകളിൽ അൽപം എണ്ണ പുരട്ടുക. പാത്രം മൂടിവച്ച് കുറഞ്ഞത് 1–2 മണിക്കൂർ വയ്ക്കുക. കൂടുതൽ സമയം മാറ്റി വച്ചാൽ മാവ് കൂടുതൽ മൃദുവാകാൻ സഹായിക്കും.

ശേഷം മാവ് ചെറിയ ഉരുളകളാക്കി മാറ്റുക. ഓരോ ഉരുളയും മൈദ പൊടി വിതറി കൈകൊണ്ടോ റോളിങ് പിൻ ഉപയോഗിച്ചോ പരത്താം. നാൻ സാധാരണ ചപ്പാത്തിയെക്കാൾ അൽപം കട്ടിയുള്ളതായിരിക്കണം. പരത്തിയ നാനിന്റെ ഒരു വശത്ത് കുറച്ച് വെള്ളം പുരട്ടുക. നാനിന്റെ മുകളിൽ വേണമെങ്കിൽ കറുത്ത എള്ളും ചെറുതായി അരിഞ്ഞ മല്ലിയിലയും വിതറാം.

ഒരു ഇരുമ്പ് തവ നന്നായി ചൂടാക്കുക. തവ ചൂടായിക്കഴിഞ്ഞാൽ വെള്ളം പുരട്ടിയ വശം താഴേക്ക് വരുന്ന രീതിയിൽ നാൻ തവയിൽ വയ്ക്കുക. അൽപസമയത്തിനുള്ളിൽ നാനിന്റെ മുകളിൽ ചെറിയ കുമിളകൾ രൂപപ്പെടാൻ തുടങ്ങും. തവ ഒട്ടിപ്പിടിക്കാത്തതാണെങ്കിൽ സാധാരണ രീതിയിൽ മറിച്ചിട്ട് മറുവശവും ചുട്ടെടുക്കാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix