Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബേപ്പൂർ ഹാർബറിൽ വിഷവാതക ദുരന്തം; ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥിത്തൊഴിലാളിയും മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: അനധികൃത മത്സ്യബന്ധനം നടത്തി മടങ്ങിയെത്തുന്ന ബോട്ടുകളിൽനിന്ന് ദുർഗന്ധം വമിക്കുന്ന വളമത്സ്യങ്ങൾ നീക്കം ചെയ്യാൻ ഇറങ്ങുന്ന തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ അറയിലിറങ്ങിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥിത്തൊഴിലാളിയും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ സച്ചിൻ ദാസാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ദാരുണമായ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും സമാനമായ രീതിയിൽ ടൺ കണക്കിന് ചെറുമത്സ്യങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. അധികൃതർ കൃത്യമായ പരിശോധന നടത്താത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന ആക്ഷേപവും ശക്തമാണ്. ഭക്ഷ്യാവശ്യത്തിനുള്ള മത്സ്യങ്ങളുമായി എത്തുന്ന ബോട്ടുകളിലെ അറകളിൽ ഇറങ്ങാൻ സാധാരണ ജീവനക്കാർ തയ്യാറാകാറില്ല. എന്നാൽ, കടുത്ത ദുർഗന്ധം വമിക്കുന്ന ഇത്തരം ബോട്ടുകളിൽ ജോലി ചെയ്യാൻ അതിഥിത്തൊഴിലാളികൾ മുന്നോട്ടുവരുന്നുണ്ട്.

അഞ്ച് മുതൽ പതിനായിരം രൂപ വരെ അധികമായി ലഭിക്കുമെന്നതാണ് തൊഴിലാളികളെ ഈ ജോലിക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇത്തരം ബോട്ടുകളുടെ അറകളിൽ അമോണിയയുടെയും മറ്റ് രാസവസ്തുക്കളുടെയും സാന്നിധ്യം ഉയരുന്നത് തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്നു. ആവശ്യമായ സുരക്ഷാ മുൻകരുതലുകളില്ലാതെ അധികവരുമാനം ലക്ഷ്യമിട്ട് ബോട്ടുകളുടെ അറകളിൽ ഇറങ്ങുന്ന തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ബേപ്പൂർ ഹാർബറിൽ വിഷവാതക ദുരന്തം; ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥിത്തൊഴിലാളിയും മരിച്ചു”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix