Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബേപ്പൂർ ഹാർബറിൽ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിന്റെ സ്റ്റോർറൂമിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഫിഷറീസ് ഡയറക്ടർക്കും കോഴിക്കോട് ജില്ലാ കളക്ടർക്കും കമ്മീഷൻ നിർദേശം നൽകി.

പശ്ചിമബംഗാളിലെ പർഗാന സ്വദേശിയായ ദിലീപ് സുർ (53) ആണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സച്ചിൻ ദാസ് (25) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബോട്ടിനുള്ളിൽ ചീഞ്ഞ മത്സ്യത്തിൽനിന്ന് ഉയർന്ന വിഷവാതകം ശ്വസിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

മത്സ്യബന്ധന ബോട്ടുകളിലെ മത്സ്യം സൂക്ഷിക്കുന്ന ടാങ്കുകളിലേക്കും സ്റ്റോർറൂമുകളിലേക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ തൊഴിലാളികളെ ഇറക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. ബോട്ടുകളുടെ അടച്ചിട്ട ഭാഗങ്ങളിൽ അമോണിയ ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ അടിഞ്ഞുകൂടുന്നത് തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ജീവൻ പണയം വെച്ചാണ് തൊഴിലാളികൾ ഇത്തരം ഇടങ്ങളിൽ ജോലി ചെയ്യുന്നതെന്നാണ് ആരോപണം. അപകടസാധ്യതയുള്ള ജോലികൾക്കായി ദിവസം ആയിരക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത് തൊഴിലാളികളെ ഇറക്കുന്നതായും പരാതിയുണ്ട്.

ബേപ്പൂർ ഹാർബറിൽ സമാന സാഹചര്യത്തിൽ ഒരു മാസം മുമ്പ് രണ്ടുപേർ മരിച്ചതായും പരാതിയിൽ പറയുന്നു. തുടർച്ചയായി ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബോട്ടുകളിലെ തൊഴിൽസുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഉയരുന്നുണ്ട്.

സംഭവത്തിന്റെ എല്ലാ വശങ്ങളും അടിയന്തരമായി പരിശോധിക്കണമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വിലയിരുത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഫിഷറീസ് ഡയറക്ടർക്കും ജില്ലാ കളക്ടർക്കും നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix