Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചിക്കുൻഗുനിയ പ്രതിരോധം; വീടുകൾ തോറും പരിശോധന പുനഃസ്ഥാപിക്കും; ആരോഗ്യപ്രവർത്തകർ നേരിട്ടെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിശോധനയും ബോധവൽക്കരണവും നടത്തും. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തുന്ന രീതി മാറ്റണമെന്നാണ് മന്ത്രിയുടെ നിർദേശം. പകരം എല്ലാ വീടുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും നേരിട്ടെത്തി പരിശോധന നടത്തുകയും രോഗപ്രതിരോധ ബോധവൽക്കരണം ഉറപ്പാക്കുകയും വേണം. രോഗങ്ങൾ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിലൂടെ പകർച്ചവ്യാധികളുടെ വ്യാപനം ഫലപ്രദമായി തടയാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

‘ആരോഗ്യകവചം 2026’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മെഡിക്കൽ ക്യാമ്പിലൂടെ രോഗബാധ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർപരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആയുർവേദ ചികിത്സാരീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

വട്ടിയൂർക്കാവ് കൗൺസിലർ അഡ്വ. നന്ദഭാർഗ്ഗവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. സീബ എസ്. ബാലകൃഷ്ണൻ, കൗൺസിലർമാരായ ആരോമൽ കെ.ജി., ദിനേഷ് കുമാർ, അനിത, ഡി.പി.എം. ഡോ. ഇന്ദു ജി. കുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. നിഷ, ഡോ. ആനന്ദ് കെ.ജി. തുടങ്ങിയവർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix