Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaHealth

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവിനെക്കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക, ചികിത്സയുടെ നിലവാരം ഉയർത്തുക, എല്ലാവർക്കും ചികിത്സ ലഭ്യമാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് ആരോഗ്യവകുപ്പ് പരിശോധിക്കും. റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ച […]
Read more

പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി

തിരുവനന്തപുരം: പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ശക്തമാക്കാൻ ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി താഴെത്തട്ടിലും സമിതികൾ രൂപീകരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി കൊതുക് നിവാരണ […]
Read more

ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിക്കാൻ സർക്കാർ തീരുമാനം. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തേക്ക് യോഗ്യനായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിച്ചുവരികയായിരുന്നു ഡോ. വി. മീനാക്ഷി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉയർന്നത്. മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീനയെ മാറ്റിയതിന് പിന്നാലെയാണ് ഡോ. […]
Read more

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടായിട്ടും പനി കേസുകളിൽ കാര്യമായ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിനം പതിനായിരത്തിലധികം പേരാണ് വിവിധ തരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് കണക്ക്. ഇതിനിടെ ഇൻഫ്ലുവൻസ കേസുകളിലും കുത്തനെ വർധന രേഖപ്പെടുത്തി. ചൊവ്വാഴ്ച മാത്രം 147 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1,014 പേരിലാണ് രോഗം കണ്ടെത്തിയത്. ഇൻഫ്ലുവൻസ ബാധിച്ച് ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ വിദ്യാലയങ്ങളിലും പനി ബാധിതരുടെ എണ്ണം ഉയരുകയാണ്. വിവിധ ജില്ലകളിലായി കുട്ടികളിലും പനി […]
Read more

മഴക്കെടുതികൾക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും; ഇൻഫ്ലുവൻസയും H1N1 കേസുകളും ഉയരുന്നു

കൊച്ചി: മഴക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധിയും ആശങ്കയാകുന്നു. ഇൻഫ്ലുവൻസ (ഫ്ലൂ) ബാധിതരുടെ എണ്ണം ദിവസേന ഉയരുകയാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം H1N1 കേസുകളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 115 പേരാണ് ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചപ്പോൾ 31 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രോഗവുമായി […]
Read more

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനം. ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നത്. ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകൾ, പൊതുജനങ്ങളോടുള്ള തൃപ്തികരമല്ലാത്ത ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പരിശീലനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ. […]
Read more

ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം ഇല്ല; ജീവൻ നഷ്ട്ടപെട്ടത് നൂറിലധികം പേർക്ക്

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗമില്ലാത്തത് ഹൃദ്രോഗ ചികിത്സയെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. അടിയന്തര ചികിത്സ ലഭിക്കാതെ നിരവധി രോഗികൾക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുകാലത്തിനിടെ ചികിത്സ ലഭിക്കാതെ നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ ജീവൻ നഷ്ടമായത് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ ബിനുവിനാണ്. തിരുവനന്തപുരം സ്വദേശിയായ ബിനു എസ് പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix