തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിക്കാൻ സർക്കാർ തീരുമാനം. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തേക്ക് യോഗ്യനായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
നിലവിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിച്ചുവരികയായിരുന്നു ഡോ. വി. മീനാക്ഷി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉയർന്നത്.
മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീനയെ മാറ്റിയതിന് പിന്നാലെയാണ് ഡോ. വി. മീനാക്ഷിക്ക് താൽക്കാലിക ചുമതല നൽകിയത്. പകർച്ചവ്യാധികളുടെ കാലയളവിൽ ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നതായി നേരത്തെ പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഡിഎച്ച്ഒ സ്ഥാനത്ത് ഡോ. കെ. ജെ. റീന മൂന്ന് വർഷം പൂർത്തിയാക്കിയതായും ഹെൽത്ത് സർവീസസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.





The graphics are amazing and the gameplay is very smooth. I really enjoy the variety of themes they have available here. xgjili777