Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Chikungunya

ചിക്കുൻഗുനിയ പ്രതിരോധം; വീടുകൾ തോറും പരിശോധന പുനഃസ്ഥാപിക്കും; ആരോഗ്യപ്രവർത്തകർ നേരിട്ടെത്തും

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിശോധനയും ബോധവൽക്കരണവും നടത്തും. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തുന്ന രീതി മാറ്റണമെന്നാണ് മന്ത്രിയുടെ നിർദേശം. പകരം […]
Read more

തമിഴ്‌നാട്ടില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ വര്‍ധിക്കുന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ചെന്നൈ : തമിഴ്‌നാട്ടില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ (DPH). കൂടുതല്‍ പകരുന്നത് തടയുന്നതിന് നിരീക്ഷണം, രോഗനിര്‍ണയം, കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും നഗര ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ചെന്നൈ, വില്ലുപുരം, തെങ്കാശി, തേനി, കടലൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, അരിയല്ലൂര്‍ എന്നീ ജില്ലകളില്‍ കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തുന്നതിനായി പനി […]
Read more

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix