ബേപ്പൂർ ഹാർബറിൽ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിന്റെ സ്റ്റോർറൂമിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഫിഷറീസ് ഡയറക്ടർക്കും കോഴിക്കോട് ജില്ലാ കളക്ടർക്കും കമ്മീഷൻ നിർദേശം നൽകി. പശ്ചിമബംഗാളിലെ പർഗാന സ്വദേശിയായ ദിലീപ് സുർ (53) ആണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സച്ചിൻ ദാസ് (25) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബോട്ടിനുള്ളിൽ ചീഞ്ഞ മത്സ്യത്തിൽനിന്ന് ഉയർന്ന വിഷവാതകം ശ്വസിച്ചതാണ് അപകടത്തിന് […]
Read more