Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: csk

പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങൽ; ലഖ്‌നൗവിന് മുന്നിൽ മുട്ടുകുത്തി സി എസ് കെ

ലക്നൗ: ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ ലക്നൗ മറികടന്നു. 38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്കോറര്‍. അവസാന നാലോവറില്‍ 24 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനേഴാം […]
Read more

23 പന്തില്‍ 65 റണ്‍സ്, ചെപ്പോക്കിനെ ഞെട്ടിച്ച ഉര്‍വില്‍; ഉയര്‍ത്തിക്കാണിച്ച പേപ്പറില്‍ എന്താണ്?

ചെന്നൈ: ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ ചെപ്പോക്ക് ഞെട്ടിയെന്ന് തന്നെ പറയാം. ഒരു മയവുമില്ലാത്ത അടി. ഉര്‍വില്‍ പട്ടേല്‍ എന്ന 27കാരന്‍ ആദ്യ പത്ത് പന്തുകള്‍ നേരിട്ടത് ഇങ്ങനെ… 1, 6, 6, 6, 6, 6, 4, 6, 1, 0. പത്ത് പന്തില്‍ 42 റണ്‍സ്. 13 പന്തില്‍ ഫിഫ്റ്റിയും തികച്ച് താരം ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പവുമെത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം തൊട്ടപ്പോള്‍ ഉര്‍വില്‍ […]
Read more

ഇന്ന് സൂപ്പർ സൺ‍ഡേ; പ്ലേ ഓഫ് സ്വപ്നവുമായി സഞ്ജുവിന്‍റെ ചെന്നൈ

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സൂപ്പർ സൺ‍ഡേ പോരാട്ടം. പോരാട്ടങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ വൈകുന്നേരം 3:30-ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് ചെപ്പോക്കിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ […]
Read more

ചെപ്പോക്കിൽ ഇന്ന് വീണ്ടും എല്‍-ക്ലാസിക്കോ; ജയം തേടി ഇരുടീമുകളും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഇരുടീമുകളും തങ്ങളുടെ നിലനിൽപ്പിനായി പോരാടാൻ തയാറെടുക്കുകയാണ്. മത്സരത്തിൽ ജയിക്കാനായാൽ ഇരുടീമുകൾക്കും പ്ലേഓഫ് സാധ്യതകൾ സജീവമാകും. പോയിന്റ് പട്ടിക മാത്രം നോക്കുന്നവര്‍ക്ക് ഇതൊരു ചെറിയ കളിയാകും. എന്നാല്‍ ഐപിഎല്‍ ചരിത്രം അറിയാവുന്നവര്‍ പറയും, ഇതാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എല്‍ക്ലാസിക്കോ. ചെന്നൈ കളത്തിലിറങ്ങുമ്പോൾ എല്ലാ കണ്ണുകളും മലയാളി തരാം സഞ്ജു സാംസണിലേക്കാണ്. സഞ്ജു കളിച്ചില്ലെങ്കിൽ തകർന്നടിയുന്ന ചെന്നൈയെയാണ് കുറച്ചു മത്സരങ്ങളിലായി ആരാധകർ കാണുന്നത്. […]
Read more

ചെന്നൈക്കെതിരെ ഗുജറാത്തിന് വിജയലക്ഷ്യം 159 റൺസ്

ചെന്നൈ: സൂപ്പർ സൺ‌ഡേയിൽ സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഗുജറാത്തിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ പുതിയ പരീക്ഷണങ്ങളുമായാണ് എന്ന ചെന്നൈ പകൽപോരാട്ടത്തിനിറങ്ങിയത്. സര്‍ഫറാസ് ഖാന് പകരം ഉര്‍വില്‍ പട്ടേലിനെ പ്ലേയിംഗ് ഇലവനിൽ ഇറക്കിയിരുന്നു. ടോസ് നഷ്ട്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ തുടക്കത്തിലേ ബാറ്റിംഗ് തകർച്ചയിലായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിലായിരുന്നു സംജു സാംസൺ 15 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. 60 പന്തിൽ […]
Read more

ഐപിഎല്ലില്‍ ചരിത്രനേട്ടം; സഞ്ജു 5000 റൺസ് ക്ലബ്ബിൽ

ചെന്നൈ: ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ 5000 ക്ലബ്ബിലെത്തുന്ന പത്താമത്തെ ബാറ്ററെന്ന നേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. 2013ലാണ് സഞ്ജു ആദ്യമായി ഐപിഎല്ലില്‍ എത്തുന്നത്. രാജസ്ഥാന്റെ ജേഴ്സിയിൽ കളി തുടങ്ങിയ സഞ്ജു സിഎസ്കെയുടെ മഞ്ഞ കുപ്പായത്തിലാണ് 5000 റൺസ് തികയ്ക്കുന്നത്. 185 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 5000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. 3555 പന്തുകളാണ് […]
Read more

ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടം; ധോണി ഇന്നും ഇറങ്ങില്ല

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടം. ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ വൈകുന്നേരം 3:30നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളുമായാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുക. സര്‍ഫറാസ് ഖാന് പകരം ഉര്‍വില്‍ പട്ടേല്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു. പകൽപ്പോരിന് ഇറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിംഗ് സിനും ഗുജറാത്ത് ടൈറ്റൻസിനും ലക്ഷ്യം സീസണിലെ നാലാം ജയമാണ്. […]
Read more

സഞ്ജു സ്പെഷ്യൽ സാംസൺ; വാംഖഡെയില്‍ റെക്കോർഡുകൾ തൂക്കി ചേട്ടൻ

മുംബൈ: രാജസ്ഥാനിൽ നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയ സഞ്ജു ഇന്നലെ മഞ്ഞക്കുപ്പായത്തിൽ നേടിയത് തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ്. 54 പന്തിൽ നിന്ന് ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടക്കം 101 റൺസാണ് വാംഖഡെ സ്റ്റേഡിയത്തിൽ സഞ്ജു ഇന്നലെ അടിച്ചുകൂട്ടിയത്. ഇന്നലെ നടത്തിയ തകർപ്പൻ പ്രകടനം സഞ്ജുവിന് നേടിക്കൊടുത്തത് ഒരുപിടി റെക്കോർഡുകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎലിൽ ചെന്നൈ […]
Read more

ഇംഗ്ലണ്ടിനെ അടിച്ചൊതുക്കിയ വാംഖഡെയിൽ ചേട്ടൻ ഇന്ന് മഞ്ഞക്കുപ്പായത്തിൽ

മുംബൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം നടക്കുമ്പോൾ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണിലേക്കാണ് എല്ലാരുടെയും കണ്ണുകൾ. അതിനൊരു കാരണമുണ്ട്, രണ്ട് മാസം മുമ്പ് വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിയില്‍ 42 പന്തില്‍ 89 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ അടിച്ചൊതുക്കിയ സഞ്ജു ഇന്നും തന്റെ പ്രഹരം തുടരുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച […]
Read more

തല തിരിച്ചെത്തുന്നു; സഞ്ജുവിന് ഇനി പുതിയ റോൾ

ചെന്നൈ: ഐപിഎല്ലിൽ നാളെ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് ക്ലാസിക്കോ പോരാട്ടം. ഈ സീസണിൽ താരങ്ങളുടെ പരിക്ക് മൂലം വലയുകയാണ് ചെന്നൈ. എന്നാൽ, മത്സരത്തിനിറങ്ങുന്നതിന് മുൻപ് ചെന്നൈ ക്യാമ്പിൽ സന്തോഷവാർത്ത എത്തുകയാണ്. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന എം.എസ്. ധോണി നാളത്തെ മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ ഏറ്റുമുട്ടുമ്പോൾ ധോണി വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടാകും. തല തിരിച്ചെത്തുമ്പോൾ മലയാളി താരം സഞ്ജുവിന്റെ റോളിലും മാറ്റമുണ്ടാകും. സീസണിൽ ആറ് മത്സരങ്ങളിൽ പുറത്തിരുന്നതിന് ശേഷമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix