Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട്ടിൽ കുരുമുളക് സ്പ്രേ ചെയ്ത് കാർ കവർന്ന കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: മീനങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പണവും വാഹനവും കവർന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കണ്ണൂർ മണത്തണ സ്വദേശികളായ പി. പ്രണവ് (24), കെ. കനകരാജ് (28), ചൊക്ലി പെരിങ്ങളം സ്വദേശി നിഥുൽ കുമാർ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രണവിനെയും കനകരാജിനെയും പേരാവൂർ എടത്തൊട്ടിയിൽനിന്നും നിഥുൽ കുമാറിനെ കണ്ണൂർ കണ്ണമ്പള്ളിയിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ മീനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

കേസിൽ കണ്ണൂർ സ്വദേശികളായ എം. രഞ്ജു (32), സൗരവ് സുനിൽ (26) എന്നിവരെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2026 സെപ്റ്റംബർ 30ന് വൈകിട്ടാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപം കവർച്ച നടന്നത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് കൊടുവള്ളിയിലേക്ക് ഇന്നോവ കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ രണ്ട് കാറുകളിലായി എത്തിയ പത്തോളം പേർ ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് കാറിന്റെ വശങ്ങളിലെ ചില്ലുകൾ തകർത്തു. യുവാവിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് ബലമായി പുറത്തിറക്കിയ ശേഷം ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും കവർന്നെന്നാണ് കേസ്.

അറസ്റ്റിലായ കനകരാജിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രണവിനെതിരെയും പേരാവൂർ സ്റ്റേഷനിൽ കേസുണ്ട്. നേരത്തെ അറസ്റ്റിലായ രഞ്ജുവിനെതിരെ ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി 13ഓളം കേസുകളുണ്ടെന്നും സൗരവ് സുനിലിനെതിരെയും വിവിധ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറിന്റെ നിർദേശപ്രകാരം ബത്തേരി ഡിവൈഎസ്പി എം.എം. അബ്ദുൾകരീമിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix