കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ സീലിംഗ് അടർന്നു വീണു. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. അപകടത്തിൽ നിന്ന് രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് സംഭവം. ആശുപത്രിയിൽ രോഗികൾ എത്തുന്ന ഭാഗത്താണ് സീലിംഗ് അടർന്നു വീണത്. സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.




