Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ 1200 കോടിയുടെ വികസനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 1200 കോടി രൂപയുടെ വികസന പദ്ധതികളിലൂടെ വലിയ മാറ്റങ്ങൾക്ക് സാക്ഷിയായി. അടിസ്ഥാന സൗകര്യങ്ങളിലും ചികിത്സാ സംവിധാനങ്ങളിലുമുള്ള വിപുലീകരണങ്ങൾ മെഡിക്കൽ കോളേജിനെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് മുൻനിരയിൽ എത്തിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ 10 പുതിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കിഫ്ബിയുടെ കീഴിൽ 257 കോടി രൂപ ചെലവിൽ നിർമ്മിച്ച സർജിക്കൽ ബ്ലോക്കാണ്. 33,642 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്കിൽ […]
Read more

കേരള സ്റ്റേറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്

കോട്ടയം: കേരള സ്റ്റേറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷന്റെ (INTUC) 17-ാമത് വാർഷിക സമ്മേളനം ഫെബ്രുവരി 13-ന് കോട്ടയത്ത് വെച്ച് നടക്കും. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ PGR ഹാളിൽ ഉച്ചയ്ക്ക് 1.30-നാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ യൂണിയൻ പ്രസിഡന്റ് ശ്രീ. തോമസ് കല്ലാടൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. രാജീവ്, ഹരിദാസ് കെ.ജി […]
Read more

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി നിർവഹിക്കും; 283 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ ആധുനിക സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ 11 പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 16-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നുമായി 283 കോടി രൂപ ചെലവിട്ടാണ് പദ്ധതികൾ പൂർത്തിയാക്കിയത്. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി മന്ത്രി വി.എൻ. വാസവൻ ചെയർമാനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 460 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളുമുള്ള അത്യാധുനിക സർജിക്കൽ ബ്ലോക്കാണ് പദ്ധതിയിലെ […]
Read more

മെഡിക്കൽ കോളജിനു ലഭിച്ച ഒന്നരക്കോടി പാഴാക്കി; പണം തിരികെ കേന്ദ്രത്തിലേക്ക്

കോട്ടയം: സംസ്ഥാനത്തെ പാവപെട്ട രോഗികൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നിർധന രോഗികൾക്ക് അനുവദിച്ച ഒന്നരക്കോടി രൂപ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പാഴാക്കി. ഇതിനു പുറമേ കേന്ദ്ര  സംസ്ഥാന സർക്കാരുകൾ ഏകോപിച്ചുള്ള ആരോഗ്യ ഏജൻസിയുടെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിക്ഷേപിച്ച അറുപതു കോടി രൂപയും രോഗികൾക്കായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.  2019 ജൂൺ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റിലാണ് ഈ വിവരങ്ങളുള്ളത്. പ്രകൃതി ദുരന്തങ്ങൾ, വലിയ അപകടങ്ങൾ, കാൻസർ, […]
Read more

ശൗചാലയങ്ങളില്ല; കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാർഡുകളിൽ ശൗചാലയങ്ങൾ ഇല്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും കടുത്ത ദുരിതത്തിലാക്കുന്നു. രണ്ട്, ആറ്, ഒമ്പത് വാർഡുകളിലെ ശൗചാലയങ്ങൾ പൊളിച്ചുനീക്കിയതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. ഇതോടെ ഈ വാർഡുകളിൽ കഴിയുന്ന രോഗികൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനായി മറ്റ് വാർഡുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞ ജൂലൈ മൂന്നിന് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചതിനെത്തുടർന്നാണ് കാലപ്പഴക്കം ചെന്ന ശൗചാലയങ്ങൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസം ഇവ പൂർണ്ണമായും പൊളിച്ചുനീക്കിയെങ്കിലും […]
Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

കോട്ടയം: പാലാ-തൊടുപുഴ റോഡിൽ പിഴകിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം. ബംഗളാംകുന്ന് സ്വദേശി ജോസ് കെവി (60) ആണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ജോസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ നാളെറയായി ഡോക്ടർമാരില്ല

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർ ഇല്ല.  ഇതു മൂലം ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. ആകെ വലഞ്ഞ് രോഗികളും ഡോക്ടർമാരും. പതിനഞ്ചു അസിസ്റ്റന്റ് പ്രഫസർമാരുള്ളതിൽ ഏഴു പേരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഒരാൾ നീണ്ട അവധിയിലാണ്. ഹോസ്പിറ്റലിൽ ദിവസേന മൂന്നുറു പേരാണ് ഒപിയിലെത്തുന്നത്. നൂറ്റിയറുപ്പത്തിയഞ്ചു പേരെ കിടത്തിച്ചികിത്സിക്കുന്നുണ്ട്. ദിവസേന ഇരുപത്തിയഞ്ചലധികം രോഗികളെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നുണ്ട്. ഓരോ മാസവും നാന്നൂറ്‌ പ്രസവങ്ങൾ നടക്കുന്നു. ഇവയിൽ നൽപ്പത്തിയഞ്ചു ശതമാനവും ഗുരുതരാവസ്ഥയിലുള്ളവയാണ്. ഇതു കൂടാതെയാണ് ഒട്ടേറെ […]
Read more

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ മകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു

Kottayam Medical College accident; Bindu’s son joins Travancore Devaswom Board കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഓവര്‍സിയര്‍ ആയാണ് നവനീതിന് നിയമനം. ദേവസ്വം മന്ത്രി വി എന്‍ വാസവനൊപ്പം രാവിലെ എത്തിയാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്. ബിന്ദുവിന്റെ അപകട മരണത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് മകന് ജോലി നല്‍കാമെന്നത്. എഞ്ചിനീയറിങ് ബിരുദ്ധധാരിയായ നവനീത് വിശ്രുതന് ദേവസ്വം ബോര്‍ഡില്‍ […]
Read more

കോട്ടയം മെഡി.കോളജ് ആശുപത്രിയില്‍ കോണ്‍ക്രീറ്റ് കഷണം അടര്‍ന്നു വീണു; ഒരാള്‍ക്ക് പരുക്ക്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊണ്ട് പുതിയൊരു അപകടം കൂടി. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. കുമരകം ചീപ്പുങ്കല്‍ സ്വദേശിനി കൊച്ചുമോള്‍ ഷിബുവിനാണ് പരുക്കേറ്റത്.
Read more

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എന്‍ വാസവന്‍. 10 ലക്ഷം രൂപയാണ് കൈമാറിയത്. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍, അമ്മ സീതാലക്ഷ്മി, മകന്‍ നവനീത് എന്നിവരെ നേരില്‍ കണ്ട് മന്ത്രി തുക കൈമാറി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിന്റെ വാര്‍ഡിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു അപകടം. […]
Read more

Recent News

Advertisement
WhiteswanTV Footer