കോട്ടയം: കേരള സ്റ്റേറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷന്റെ (INTUC) 17-ാമത് വാർഷിക സമ്മേളനം ഫെബ്രുവരി 13-ന് കോട്ടയത്ത് വെച്ച് നടക്കും. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ PGR ഹാളിൽ ഉച്ചയ്ക്ക് 1.30-നാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
അസോസിയേഷൻ യൂണിയൻ പ്രസിഡന്റ് ശ്രീ. തോമസ് കല്ലാടൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. രാജീവ്, ഹരിദാസ് കെ.ജി എന്നിവരും എസ്. സുധാകരൻ നായർ, സാബു മാത്യു, അംബികാദേവി (ജനറൽ സെക്രട്ടറി) തുടങ്ങി പ്രമുഖ നേതാക്കളും പങ്കെടുക്കും. ആശുപത്രി ജീവനക്കാരുടെ വിവിധ ആവശ്യങ്ങളും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.




