Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam medical college

ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ​ഗുരുതര പരിക്ക്: പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: കോട്ടയം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ​ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. ബിന്ദുവിന്‍റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു തകര്‍ന്നുവീണ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടന്നത്.
Read more

മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകും

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് ധന സഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ. സംസ്കാര ചടങ്ങിൻ്റെ ചിലവിനു 50,000 രൂപ ഇന്ന് നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും. ഇന്നലെ മൂന്നു തവണ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും ഇന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്താണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ […]
Read more

രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചതെന്നും അപകടം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘വളരെ ദാരുണമായ സംഭവമാണ് നടന്നത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ് അവിടെ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ […]
Read more

കോട്ടയം മെഡിക്കൽ കോളജിലേക്ക് ബിജെപി പ്രതിഷേധം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലേക്ക് ബിജെപിയുടെ പ്രതിഷേധം ശക്തമാകുന്നു. രക്ഷാപ്രവർത്തനത്തിൽ പാളിച്ച ഉണ്ടായെന്നാണ് ആരോപണം. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഉടൻ ഒഴിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോട്ടയം മെഡിക്കൽ കോളജിലെ നിരവധി കെട്ടിടങ്ങളിൽ ബലക്ഷയമുണ്ടെന്നാണ് ആരോപണം. ആറാം വാർഡിലെയും രണ്ടാം വാർഡിലെയും ശുചിമുറികളിൽ ബലക്ഷയമുണ്ടെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആശങ്ക പ്രകടിപ്പിക്കുന്നത്. ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നുവെന്നാണ് മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. […]
Read more

കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണ സംഭവം: മരിച്ചത് കാണാതായ ബിന്ദു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണു മരിച്ചത് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു. കെട്ടിടം പൊളിഞ്ഞതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. പിന്നാലെ ബിന്ദു തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു കെട്ടിടം തക‍ർന്ന് വീണ് അപകടം ഉണ്ടാകുന്നത്. ഒന്നരമണിക്കൂറോളം ബിന്ദു കെട്ടിടത്തിനുള്ളിൽ കുടങ്ങികിടന്നു. ജൂലൈ ഒന്നിനാണ് ഭര്‍ത്താവ് വിശ്രുതനൊപ്പം മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയോലപ്പറമ്പ് […]
Read more

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍ർന്നു വീണു. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇടിഞ്ഞ് വീണ കെട്ടിടത്തോട് ചേർന്ന് നിന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്നത് ശുചിമുറിയോട് ചേർന്നുളള ഭാഗം. സംഭവം സ്ഥലത്ത് ആരോഗ്യമന്ത്രി വീണാ ജോർജും മന്തി വി എൻ വാസവും എത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട കെട്ടിടമാണിതെന്ന് വി എൻ വാസവൻ പ്രതികരിച്ചു.
Read more

ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉടൻ ആരംഭിക്കും. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ഉടൻ തന്നെ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്തെ സ്കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. കേരളത്തിൽ ആദ്യത്തെ സ്കിൻ ബാങ്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്. 2022 ലാണ് കോട്ടയം […]
Read more

Recent News

Advertisement
WhiteswanTV Footer