Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ മകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

Kottayam Medical College accident; Bindu’s son joins Travancore Devaswom Board

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഓവര്‍സിയര്‍ ആയാണ് നവനീതിന് നിയമനം.

ദേവസ്വം മന്ത്രി വി എന്‍ വാസവനൊപ്പം രാവിലെ എത്തിയാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്. ബിന്ദുവിന്റെ അപകട മരണത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് മകന് ജോലി നല്‍കാമെന്നത്.

എഞ്ചിനീയറിങ് ബിരുദ്ധധാരിയായ നവനീത് വിശ്രുതന് ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അപകടം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് നവനീത് ജോലിയില്‍ പ്രവേശിക്കുന്നത്.

ദേവസ്വം ബോര്‍ഡ്, വൈക്കം അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തിലാണ് നിയമനം.

സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

മുന്‍പ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നവനീത് ആദ്യത്തെ ശമ്പളവുമായി അമ്മയെ കാണാന്‍ എത്തിയ ദിവസം ആണ് മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ് ബിന്ദു മരിച്ചത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. കഴിഞ്ഞാഴ്ച അതിന്റെ താക്കോലും നല്‍കി. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം നിന്ന് അവരുടെ ആവശ്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കികൊടുത്തുവെന്നും തുടര്‍ന്നും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

ഇത്തരമൊരു അവസ്ഥയില്‍ തങ്ങളെ ചേര്‍ത്തുപിടിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് നവനീത് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് അധികൃതരുടെ അനാസ്ഥമൂലം മെഡിക്കല്‍ കോളേജില്‍ കെട്ടിടം പൊളിഞ്ഞുണ്ടായ അപകടത്തില്‍ തലയോലപറമ്പ് സ്വദേശിയായ ബിന്ദുവിന് ജീവന്‍ നഷ്ടപ്പെട്ടത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer