കൊച്ചി: ഈ ഓണക്കാലത്ത് പ്രവാസികൾക്കായി എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ‘ഗ്ലോബൽ ഡ്രീംസ്, ഇന്ത്യൻ അറ്റ് ഹാർട്ട്’ കാമ്പയിന്റെ ഭാഗമായി പുതിയ സാമ്പത്തിക സേവനങ്ങൾ പ്രഖ്യാപിച്ചു. ഓണാഘോഷങ്ങൾക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണീ കാമ്പയിൻ.
പ്രവാസി ഇന്ത്യക്കാർക്ക് പണമയക്കുമ്പോൾ ഫോറെക്സ് മാർജിനും ബാങ്ക് ചാർജുകളും ബാങ്ക് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ബാങ്ക് അടുത്തിടെ എഫ്.സി.എൻ.ആർ (ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് മുതൽ നാല് വർഷത്തെ കാലയളവിലേക്ക് പ്രതിവർഷം 7.40% ആയും ഉയർത്തിയിരുന്നു. മികച്ച വരുമാനം നേടാൻ പ്രവാസികളെ ഇത് സഹായിക്കും.
എൻ.ആർ.ഇ, എൻ.ആർ.ഒ, സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, സ്ഥിര നിക്ഷേപങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, സീറോ-കോസ്റ്റ് റെമിറ്റൻസ്, ഭവന വായ്പകൾ, വാഹന വായ്പകൾ, നിക്ഷേപങ്ങൾക്ക് മേലുള്ള ഓവർഡ്രാഫ്റ്റ് സൗകര്യം, വെൽത്ത് മാനേജ്‌മെന്റ് സൊല്യൂഷനുകൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സേവനങ്ങളും എയു സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്നും ലഭിക്കും.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2,920 ബാങ്കിംഗ് ടച്ച് പോയിന്റുകൾ ഉള്ള ബാങ്കിന് 58,400-ലധികം ജീവനക്കാരുണ്ട്. നിലവിൽ 1.2 കോടിയിലധികം ഉപഭോക്താക്കൾക്കാണ് ബാങ്ക് സേവനം നൽകുന്നത്.


