Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayam

പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്

കോട്ടയം: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കും ചെയർപേഴ്സൺ മായാ രാഹുലിനും നോട്ടീസ്. കൂറുമാറ്റ നിരോധന നിയമപ്രകാരം യു.ഡി.എഫ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഈ മാസം 22ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം. മായാ രാഹുലിനും നാല് കോൺഗ്രസ് കൗൺസിലർമാർക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമായിരുന്ന ഇവർ കൂറുമാറിയതോടെയാണ് പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണം നഷ്ടമായത്. ജൂലൈ 21നാണ് മുൻ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിനെതിരെ അവിശ്വാസ പ്രമേയം പാസായത്. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ […]
Read more

ഉപഭോക്തൃ കോടതി ഉത്തരവ് പരസ്യം പോലെ പരിശീലനമില്ല; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണം

കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളും യോഗ്യരായ അധ്യാപകരെയും ലഭ്യമാക്കാത്ത സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. കോഴ്സ് ഫീസായി പരാതിക്കാരി അടച്ച 70,000 രൂപയിൽ 29,167 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവായും നൽകാനാണ് ഉത്തരവ്. കളക്ട്രേറ്റ് പള്ളിക്കുന്നേൽ സ്വദേശിനിയായ എസ്. ബാല നൽകിയ പരാതിയിലാണ് നടപടി. കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് കൊച്ചുകാലുക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കാമ്പസ് സ്കൂൾ ഓഫ് […]
Read more

കോട്ടയത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 23 പവൻ സ്വർണം കവർന്നു

കോട്ടയം: വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ മനസ്സിലാക്കിയത്. കുട്ടികളുടെ ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. […]
Read more

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്തു. എക്‌സൈസ് കമ്മീഷണർ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിന് പുറമെ ആറ് ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ ലഭിച്ചു. ചങ്ങനാശ്ശേരി റേഞ്ചിലെയും സർക്കിളിലെയും ഉദ്യോഗസ്ഥരും കോട്ടയം ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുമാണ് നടപടി നേരിട്ടത്. ബാറുകളിലെ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണർ ജില്ലയിൽ എത്തിയപ്പോഴാണ് ഡെപ്യൂട്ടി കമ്മീഷണറുടെ അനധികൃത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ബാറുകളിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ മാസപ്പടി പിരിച്ചിരുന്നതായും ഇതിനായി ഒരു […]
Read more

പുതുപ്പള്ളിയിലെത്തി ക്രിസ് ഗെയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

കോട്ടയം: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎയും ഗെയിലിനൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ക്രിസ് ഗെയിൽ പുതുപ്പള്ളിയിലെത്തിയത്. പുതുപ്പള്ളി കവലയിൽ സംഘടിപ്പിച്ച പരിപാടിയിലും ക്രിസ് ഗെയിൽ പങ്കെടുത്തു. തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുത്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമയായ ക്രിസ് ഗെയിൽ ശനിയാഴ്ച രാവിലെ 8.40നുള്ള ബെംഗളൂരു-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്. കേരളത്തിൽ […]
Read more

മായ രാഹുല്‍ പാലാ ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് പിന്തുണയോടെ വിജയം

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണായി സ്വതന്ത്ര കൗൺസിലർ മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫിന്റെ പിന്തുണയോടെയാണ് മായ ചെയർപേഴ്സൺ സ്ഥാനത്തെത്തിയത്. 16 വോട്ടുകൾ മായയ്ക്ക് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായയ്ക്ക് 12 എൽഡിഎഫ് കൗൺസിലർമാരുടെയും മൂന്ന് കോൺഗ്രസ് വിമതരുടെയും പിന്തുണ ലഭിച്ചു. കോൺഗ്രസ് വിമത കൗൺസിലറായ ലിസിക്കുട്ടി റിയ ചീരാംകുഴിക്ക് വോട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് പിന്നാലെ മായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് നന്മയുടെ വിജയമാണെന്ന് […]
Read more

നവജാത ശിശുക്കളുടെ വിൽപ്പന; തൊടുപുഴയിൽ പ്രസവിച്ച കുഞ്ഞിനെ കൈമാറിയത് കൊല്ലം സ്വദേശിനിക്ക്

കോട്ടയം/തൊടുപുഴ: നവജാത ശിശുക്കളെ വിൽപ്പന നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ കുഞ്ഞിനെ വാങ്ങിയത് കൊല്ലം സ്വദേശിനിയായ കൃഷ്ണശ്രീയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ആറുമാസം മുമ്പ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇതരസംസ്ഥാന സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കൈമാറിയതെന്നാണ് കണ്ടെത്തൽ. പ്രസവച്ചെലവുകൾ വഹിച്ചതും കൊല്ലം സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ ചോദ്യം ചെയ്യും. തിരുനെൽവേലി സ്വദേശിയായ മുപ്പിലിരാജയാണ് ശിശു വിൽപ്പന ശൃംഖലയിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ […]
Read more

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ; ‘കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം’

കോട്ടയം: കെഎസ്‌യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം വിഷയങ്ങൾ ആദ്യം പാർട്ടിയുടെ ബന്ധപ്പെട്ട വേദികളിൽ ഉന്നയിച്ച് പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിതെന്നും, പാർട്ടിയുടെ ഭാഗത്ത് നിന്ന് തന്നെ അസ്വസ്ഥതകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ഇടപെടുമെന്നും സർക്കാർ തലത്തിലും ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം […]
Read more

ചിങ്ങവനത്ത് വഴിയോരക്കടയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് പരിക്ക്

കോട്ടയം: ചിങ്ങവനത്ത് നിയന്ത്രണം വിട്ട കാർ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്. ആശാൻപടിയിലെ വഴിയോര ചായക്കടയിലേക്കാണ് വൈകീട്ട് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എം.സി റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാർ തിരുവനന്തപുരം സ്വദേശികളുടേതാണെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് […]
Read more

സുരേഷ് ഗോപി അമ്മ സംഘടന ശുദ്ധീകരിക്കട്ടെ, എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ല: ജി സുകുമാരൻ നായർ

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് ബജറ്റ് ദിനത്തിൽ സുരേഷ് ഗോപി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്ന് സുകുമാരൻ നായർ ആരോപിച്ചു. എൻഎസ്എസ് ബിജെപിയുമായി അടുപ്പത്തിലാണെന്ന തരത്തിലുള്ള സന്ദേശം നൽകാനാണ് സുരേഷ് ഗോപി എത്തിയതെന്നും അദ്ദേഹം വിമർശിച്ചു. സംഘടനയുടെ യോഗക്രമങ്ങൾ പാർലമെന്റിന് സമാനമാണെന്നും കാര്യങ്ങൾ അറിയാതെയല്ല സുരേഷ് ഗോപി എത്തിയതെന്നും സുകുമാരൻ നായർ പറഞ്ഞു. സന്ദർശനവുമായി ബന്ധപ്പെട്ട് തെറ്റുപറ്റിയെന്ന് സുരേഷ് ഗോപി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix