Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെെക്കത്ത് യൂട്യൂബർ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: യൂട്യൂബറെ വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് സ്വദേശിനിയും ‘ഫിഷറീസ് ക്യൂൻ തംബുരു’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയുമായ തംബുരു (36) ആണ് മരിച്ചത്.

നാടൻ മത്സ്യബന്ധന രീതികളെ പരിചയപ്പെടുത്തുന്ന വീഡിയോകളിലൂടെയാണ് തംബുരു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. വിവാഹമോചിതയായിരുന്ന ഇവർ 13 വയസ്സുള്ള മകളോടൊപ്പമായിരുന്നു വാടകവീട്ടിൽ താമസിച്ചിരുന്നത്.

വൈകീട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകളാണ് സംഭവം ആദ്യം അറിയുന്നത്. വാതിൽ അടഞ്ഞുകിടന്നതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

വിവരം അറിഞ്ഞ് വൈക്കം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്നങ്ങളാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix