Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vaikom

വെെക്കത്ത് യൂട്യൂബർ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: യൂട്യൂബറെ വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് സ്വദേശിനിയും ‘ഫിഷറീസ് ക്യൂൻ തംബുരു’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയുമായ തംബുരു (36) ആണ് മരിച്ചത്. നാടൻ മത്സ്യബന്ധന രീതികളെ പരിചയപ്പെടുത്തുന്ന വീഡിയോകളിലൂടെയാണ് തംബുരു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. വിവാഹമോചിതയായിരുന്ന ഇവർ 13 വയസ്സുള്ള മകളോടൊപ്പമായിരുന്നു വാടകവീട്ടിൽ താമസിച്ചിരുന്നത്. വൈകീട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകളാണ് സംഭവം ആദ്യം അറിയുന്നത്. വാതിൽ അടഞ്ഞുകിടന്നതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. […]
Read more

വൈക്കം കായലോര ബീച്ച് മൈതാനം ശുചീകരണം; ജനകീയ പങ്കാളിത്തത്തോടെ പുതിയ മുഖം

കോട്ടയം: നഗരസഭയുടെയും പൊതുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈക്കം കായലോര ബീച്ച് മൈതാനത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബീച്ചും പരിസരവും കാടുപിടിച്ചു കിടന്നത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് നഗരസഭ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിന് മുൻകൈ എടുത്തത്. നഗരസഭാ കവാടത്തിൽ നിന്നും പണിയായുധങ്ങളുമായി പ്രകടനമായാണ് സന്നദ്ധ പ്രവർത്തകർ ബീച്ചിലേക്ക് നീങ്ങിയത്. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവഹിച്ചു. ഏഴൂറിലധികം പേർ അണിനിരന്ന വലിയൊരു ജനകീയ മുന്നേറ്റത്തിനാണ് കായലോരം സാക്ഷ്യം വഹിച്ചത്. […]
Read more

കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; യുവ ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമൽ സൂരജാണ് (33) മരണപ്പെട്ടത്. ഇന്ന് പുലർച്ചെ കാർ കനാലിൽ മറിഞ്ഞു കിടക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം വൈക്കം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്നു അമൽ. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ അമലിനെകൂടാതെ വേറെയാരും ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറഞ്ഞു. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കാണാനില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
Read more

വൈക്കത്തെ ഫാം ഉടമയുടെ മരണം; വിപിൻ ജീവനൊടുക്കില്ലെന്ന് കുടുംബം

കോട്ടയം: വൈക്കത്ത് ഫാം ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുടുംബം രംഗത്ത്. വിപിൻ ആത്മഹത്യാ ചെയ്യാൻ സാധ്യത ഇല്ല എന്ന് ബന്ധു എം വി മാത്യൂസ് വ്യക്തമാക്കി. വിപിൻ കിടക്കാറുള്ള മുറി അലങ്കോലപ്പെട്ട നിലയിലായിരുന്നു. ഫോണിൽ യൂട്യൂബ് പ്ലേ ചെയ്തിരുന്നു. കുറെ നാളുകളായി വിപിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. എന്നാൽ ശത്രുക്കൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ കൂട്ടിചേർത്തു. മകളെ കോളജിൽ കൊണ്ട് വിടാൻ വരും എന്ന് പറഞ്ഞാണ് വിപിൻ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നലെയാണ് […]
Read more

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: ഡിവെെഎഫ്ഐ മേഖലാ കമ്മിറ്റി അംഗം അറസ്റ്റിൽ

ഹരിപ്പാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഡിവെെഎഫ്ഐ നേതാവ് അറസ്റ്റിൽ. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. ഇയാൾ ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ അംഗമാണ് അരുൺ. ഹരിപ്പാട് സ്വദേശികളായ 8 പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്. വീട്ടമ്മമാരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ചിത്രങ്ങൾ ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് […]
Read more

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ചു; ഒരു മരണം, സഹോദരന് ഗുരുതര പരിക്ക്

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി(25)യാണ് മരിച്ചത്. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ്അ പകടം ഉണ്ടായത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു.
Read more

മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവം; ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

വൈക്കം : മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ വൈക്കം താലൂക്ക് ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ.ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ബ്രഹ്‌മമംഗലം വാലേച്ചിറ വി.സി. ജയനെ(51)യാണ് സസ്പെന്‍ഡ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. സംഭവത്തെത്തുടർന്ന് ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി എടുത്തിരുന്നു. ജയന്‍ കുട്ടിയുടെ അമ്മയോട് ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്തെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ഒന്നാം തീയതി […]
Read more

മൊബൈൽഫോണിന്റെ വെളിച്ചത്തിൽ 11-കാരന്റെ തലത്തിൽ തുന്നലിട്ടെന്ന് ആരോപണം

വൈക്കം: വീടിനുള്ളിൽ വീണ് പരിക്കേറ്റ 11-കാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽഫോണിന്റെ വെളിച്ചത്തിൽ. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥി (11) തെന്നി വീണതിനെ തുടർന്ന് തലയുടെ വലത് വശത്ത് പരിക്കേറ്റു. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ അടിയന്തരമായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്ന് മുറിവ് ഡ്രസ്സിങ് ചെയ്യാൻ കുട്ടിയെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയെങ്കിലും, […]
Read more

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41 ലക്ഷം രൂപ തട്ടിയെടുത്തു; ബംഗളൂരു സ്വദേശികൾ പിടിയിൽ

വൈക്കം: വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയെടുത്ത ബെംഗളൂരു സ്വദേശികളായ യുവതിയും യുവാവും പിടിയിൽ.ബെംഗളൂരു സ്വദേശിനി നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി(29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. ഫാത്തിമ വൈദികനുമായി സൗഹൃദം സ്ഥാപിക്കുന്നത് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജോലി ഒഴിവുമായി ബന്ധപ്പെട്ടാണ്. പിന്നീട് യുവതി വീഡിയോ കോള്‍ ചെയ്ത് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലപ്പോഴായി വൈദികനില്‍ നിന്ന് 41.52 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പോലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix