Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈക്കം സിഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണം: വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വൈക്കം സിഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. സിഐക്കെതിരായ വകുപ്പുതല നടപടികൾക്കുള്ള റിപ്പോർട്ട് ഉടൻ കൈമാറും. ഗൂഗിൾ പേ വഴി 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം വൈക്കം സിഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു.

സ്റ്റേഷൻ പരിധിയിലെ ടിപ്പർ, ടോറസ്, ലോറി ഉടമകളിൽനിന്നും മണ്ണ് മാഫിയ സംഘങ്ങളിൽനിന്നും വിവിധ കേസുകളിലെ പ്രതികളിൽനിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. നേരിട്ടും യുപിഐ ഇടപാടുകൾ വഴിയും പണം വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു.

പരിശോധനയിൽ അസം സ്വദേശിയായ ജോഗട്ട് ഗൊഗോയിയുടെ അക്കൗണ്ടിൽനിന്ന് ഏകദേശം 2,28,000 രൂപ കൈക്കൂലിയായി കൈപ്പറ്റിയതായി കണ്ടെത്തിയെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. സിഐയുടെ പക്കൽനിന്ന് മൊബൈൽ ഫോണും എടിഎം കാർഡും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

വിജിലൻസ് പൊലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി പ്രദീപ് കുമാറും മറ്റ് ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു.

അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചാണ് സിഐ ഷമീർ ഖാൻ കൈക്കൂലി പണം സ്വീകരിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് അക്കൗണ്ട് ആരംഭിച്ചതായും വൈക്കം സ്വദേശിനിയുടെ ഫോണിൽ യുപിഐ അക്കൗണ്ട് ക്രമീകരിച്ചാണ് പണം കൈപ്പറ്റിയിരുന്നതെന്നുമാണ് വിവരം.

അക്കൗണ്ട് ആരംഭിച്ച കനറാ ബാങ്കിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് വിജിലൻസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix