Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam

വി ഡി സതീശന് അനുകൂലമായി കോഴിക്കോട്ടും കോട്ടയത്തും പ്രകടനം

കോട്ടയം: നിയസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 102 സീറ്റിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിന് പിന്നാലെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോട്ടയത്തും കോഴിക്കോട്ടും കൂറ്റൻ പ്രകടനങ്ങൾ. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രവാക്യത്തോടെ പാമ്പാടിയിലാണ് പ്രകടനം നടന്നത്. കെ സി വേണുഗോപാലിന്റെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചും വി ഡി സതീശന്റെ ഫ്ളക്സ് ബോർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം. INTUC കോട്ടയം ജില്ലാ നേതാക്കളും KSU നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. […]
Read more

വി.ഡി. സതീശനായി കടുത്തുരുത്തിയിൽ ആത്മഹത്യാ ഭീഷണി

കോട്ടയം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചു. കടുത്തുരുത്തി സ്വദേശിയായ ഫ്രാൻസിസ് എന്ന കോൺഗ്രസ് പ്രവർത്തകനാണ് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. വി.ഡി. സതീശനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങുന്ന സാഹചര്യത്തിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഇന്നും വിവിധ ജില്ലകളിൽ സതീശനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, […]
Read more

കേരളം കെ സി നയിക്കട്ടെ’;പാലായിലും കെ സിക്കായി ഫ്‌ളക്‌സ്

കോട്ടയം: കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്‌ളക്‌സ് ബോർഡുകൾ. കേരളം കെ സി നയിക്കട്ടെയെന്നും അശ്വമേധം നയിക്കാൻ കെ സി വരുന്നുവെന്നുമാണ് ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്. പാലാ മുൻസിപ്പൽ സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡ്, കൊട്ടാരമറ്റം സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ കോട്ടയം നഗരത്തിലും ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും ഫ്ലക്സ് ഉയർന്നിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്‌ളക്‌സുകൾ. ഇന്ത്യന്‍ യൂത്ത് […]
Read more

അപ്പനും മകനും ഒന്നിച്ച് വീട്ടിൽ തുടരാം; പൂഞ്ഞാറിലും പാലായിലും ബിജെപി മൂന്നാമത്

കോട്ടയം: അപ്പനും മകനും ഒന്നിച്ചു നിയമസഭയിൽ എത്തുന്ന മോഹവുമായി നടന്ന പി സി ജോർജിന്റെ മോഹം പൊലിഞ്ഞു. പൂഞ്ഞാറിൽ മത്സരിച്ച പി സി ജോര്‍ജും പാലായിൽ മത്സരിച്ച ഷോൺ ജോര്‍ജും തോല്‍വി ഉറപ്പിച്ചുകഴിഞ്ഞു. പാലായിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച ഷോൺ മൂന്നാം സ്ഥാനത്താണ്. പൂഞ്ഞാറിൽ പി സി ജോര്‍ജും മൂന്നാം സ്ഥാനത്താണ്. രണ്ടിടങ്ങളിലും യുഡിഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ. ഒരുപാട് മോഹവുമായി നടന്ന പി സി ക്കും മകനും ഇനി ഒന്നിച്ചു വീട്ടിൽ തുടരാം. പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ […]
Read more

നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ കുമരകം ടൗൺ ബോട്ട് ക്ലബ്; പരിശീലന ക്യാമ്പിന് ആവേശകരമായ തുടക്കം

കുമരകം: കായൽപരപ്പിലെ കരുത്തിന്റേയും വേഗതയുടേയും പോരാട്ടവീര്യവുമായി 2026-ലെ നെഹ്‌റു ട്രോഫി ജലോത്സവത്തിനായി കുമരകം ടൗൺ ബോട്ട് ക്ലബ് (KTBC) ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ മത്സരങ്ങൾക്കായുള്ള കായിക പരിശീലന ക്യാമ്പ് ആവേശകരമായ ചടങ്ങുകളോടെയാണ് കുമരകത്ത് ആരംഭിച്ചത്. പുത്തൻ ചുണ്ടനായ ‘നിരണം പുണ്യളനിൽ’ ആണ് ഇത്തവണ കുമരകം ടൗൺ ബോട്ട് ക്ലബ് അങ്കത്തിനിറങ്ങുന്നത്. ക്ലബ്ബിന്റെ കരുത്തും പാരമ്പര്യവും ഒത്തുചേരുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും തങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ക്ലബ് ഭാരവാഹികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശ്രീകുമാരമംഗലം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, കുമരകം […]
Read more

കുമരകം ശ്രീനാരായണ ജയന്തി വള്ളംകളി: 35 ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു

കുമരകം: ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും നടന്നുവരുന്ന 122-ാമത് ശ്രീനാരായണ ജയന്തി മത്സരവള്ളംകളിക്ക് 35 ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗമാണ് ഈ വർഷത്തെ വള്ളംകളി നടത്തിപ്പിനായുള്ള തുക വകയിരുത്തിയത്. ഈ വർഷത്തെ മത്സരങ്ങൾ ആഗസ്റ്റ് 28-ന് കുമരകം കോട്ടത്തോട്ടിൽ വെച്ച് നടക്കും. വള്ളംകളിയോടൊപ്പം ഓണത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കുമരകം ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കാനും ഇതിനായുള്ള തുക ബഡ്ജറ്റിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. […]
Read more

മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി

കോട്ടയം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മെയ് മാസമാണ് പള്ളിയിലെ പെരുന്നാൾ. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ഏപ്രില്‍ 21നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടാകുന്നത്. ശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. 15 […]
Read more

ബസ് വൈകിയെത്തി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് യാത്രക്കാരന് നഷ്ടപരിഹാരമായി 49,417 രൂപ നൽകാൻ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ബസ് വൈകിയെത്തിയതിനാൽ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിനാണ് നഷ്ട പരിഹാരത്തുക കൈമാറാൻ ഉത്തരവായിരിക്കുന്നത്. ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് ഉത്തരവിട്ടത്. 2024 ജനുവരി 31ന് രാത്രി എട്ട് മണിക്ക് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട […]
Read more

പ്രഷർ കുക്കർ കൊണ്ട് ഭാര്യയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ

കോട്ടയം: കുടുംബവഴക്കിനിടെ ഭാര്യയെ പ്രഷർ കുക്കർ കൊണ്ട് ആക്രമിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുവാമൂഴി കരോട്ട്പറമ്പിൽ അബ്ദുൽ സലാം (70) ആണ് ഈരാറ്റുപേട്ട പൊലീസിന്റെ പിടിയിലായത്. വിവാദത്തിനിടെ അബ്ദുൽ സലാം പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യ സെലീന (48)യുടെ തലയിൽ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലീനയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നു.
Read more

കോട്ടയം മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

​കോട്ടയം: ​കോട്ടയം മെഡിക്കൽ കോളേജ് ബി.എസ്.സി നഴ്സിങ് ഒന്നാം വർഷ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ വിഷ്ണു തീർത്ഥയെ (20) ആണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. ആർപ്പുക്കരയിലുള്ള ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു വിഷ്ണു. ഇന്നലെ പകൽ സമയം വീട്ടിലുണ്ടായിരുന്ന ഇദ്ദേഹത്തെ ഉച്ചയ്ക്ക് ശേഷമാണ് കാണാതാകുന്നത്. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിഷ്ണു താമസിക്കുന്ന വീടിന്റെ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer