Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam

ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിൽ; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കോട്ടയം: മണിമല നെല്ലുവേലിൽ ജോമി ജോസഫ് (45) എന്നയാളുടെ മൃതദേഹം കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി മോർച്ചറിയിലെ തകരാറിലായ ഫ്രീസറിൽ സൂക്ഷിച്ചതിനെ തുടർന്ന് അഴുകിയ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതോടെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ ബന്ധുക്കൾക്ക്, ദുർഗന്ധം വമിക്കുന്നതിനൊപ്പം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബന്ധുക്കൾ പിന്നീട് മൃതദേഹം ഏറ്റുവാങ്ങി പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ […]
Read more

കടന്നൽക്കൂട് നശിപ്പിച്ചവർക്ക് കൂലി നൽകിയില്ല; പഞ്ചായത്ത് ഓഫിസിനു മുന്നിൽ മെംബറുടെ പ്രതിഷേധം

കോട്ടയം : കടന്നൽക്കൂട് നശിപ്പിച്ച തൊഴിലാളികൾക്ക് കൂലി നൽകുന്നതിൽ പഞ്ചായത്ത് സെക്രട്ടറി വീഴ്ച വരുത്തിയെന്നാരോപിച്ച് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൻ സമരം. വെച്ചൂച്ചിറ പഞ്ചായത്തംഗം ഷാജി കൈപ്പുഴയാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മൂന്നാഴ്ച മുൻപ് വെച്ചൂച്ചിറ കവലയിൽ കേരള ബാങ്കിന് സമീപം രൂപപ്പെട്ട കടന്നൽക്കൂട് പ്രദേശവാസികൾക്കും സമീപത്തെ രണ്ട് എൽപി സ്കൂളുകളിലെ കുട്ടികൾക്കും വലിയ ഭീഷണിയായിരുന്നു. ഇതിനോടകം തന്നെ നിരവധി പേർക്ക് കടന്നലിന്റെ കുത്തേൽക്കുകയും ചെയ്തിരുന്നു. ​അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഷാജി നേരിട്ട് ഇടപെട്ടാണ് കൂട് നീക്കം […]
Read more

പോളിങ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ടുചെയ്യാൻ പ്രത്യേക സെന്ററുകൾ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന് ഇത്തവണ രണ്ട് വ്യത്യസ്ത ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ഡ്യൂട്ടി ചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (വി.എഫ്.സി.) സജ്ജമാക്കും. അതേസമയം, അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിങ് സെന്ററുകൾ (പി.വി.സി.) ഒരുക്കും. വോട്ട് ചെയ്ത് തപാലിൽ അയക്കുന്ന പഴയ സംവിധാനം ഇത്തവണ ഇല്ല. വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പോളിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ഫോം 12 ഉപയോഗിച്ച് ഏപ്രിൽ 2 വരെ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തിന് 14 വർഷം കഠിനതടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. മോനിപ്പള്ളി ചേറ്റുക്കുളം പയസ്സ് മൗണ്ട് പാലക്കപ്പടവിൽ പ്രസാദ് കുമാറിനെയാണ് (40) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് 14 വർഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന ഇയാൾ കഴിഞ്ഞ വർഷം ആഗസ്റ്റ് 21-നാണ് ക്രൂരമായ അതിക്രമം നടത്തിയത്. ​ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ്ഗ […]
Read more

താഴത്തങ്ങാടിയുടെ കണ്ണീരോർമക്ക് ഇന്നലെ പതിനാറാണ്ട്

കോട്ടയം : പതിനാറ് വർഷങ്ങൾക്കിപ്പുറവും ആ മാർച്ച് മാസത്തിലെ വേനൽച്ചൂടിന് കണ്ണുനീരിന്റെ ഉപ്പും ആറ്റിലെ ഓളങ്ങൾക്ക് നിലയ്ക്കാത്ത നിലവിളിയുടെ ശബ്ദവുമുണ്ട്. കാലം മാഞ്ഞിരിക്കാം, മുറിവുകൾ ഉണങ്ങിയിരിക്കാം, എങ്കിലും താഴത്തങ്ങാടിയിലെ ആ കയത്തിൽ അന്ന് മുങ്ങിപ്പോയത് ഒരു നാടിന്റെയാകെ ഹൃദയമിടിപ്പായിരുന്നു. 2010 മാർച്ച് 23-ന് ഉച്ചയ്ക്ക് 2:20-ന് ഘടികാരസൂചികൾ നിലച്ചുപോയ ആ നിമിഷം, കോട്ടയം എന്ന നഗരം ഒരിക്കലും മറക്കാത്ത കറുത്ത അധ്യായമായി ഇന്നും ചരിത്രത്തിൽ അവശേഷിക്കുന്നു. ചേർത്തലയിൽ നിന്നും കുമരകം വഴി കോട്ടയത്തേക്ക് പാഞ്ഞെത്തിയ ‘പി.ടി.എസ്’ എന്ന […]
Read more

നാട്ടകം സുരേഷിന്റെ കാൽ തൊട്ട് വന്ദിച്ച് ഏറ്റുമാനൂർ സ്ഥാനാർഥി ആതിര

കോട്ടയം: തിരഞ്ഞെടുപ്പ് രംഗത്ത് അപൂർവമായൊരു കാഴ്ചയ്ക്ക് കോട്ടയം കളക്ടറേറ്റ് സാക്ഷിയായി. ഏറ്റുമാനൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ ആതിര ഡി നായർ എല്ലാവരെയും അമ്പരപ്പിച്ചു. തിങ്കളാഴ്ച പത്രിക സമർപ്പിക്കാൻ എത്തിയ ആതിര, വരണാധികാരിയുടെ ഓഫീസിന് പുറത്ത് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. യുഡിഎഫ് സ്ഥാനാർഥിയായ നാട്ടകം സുരേഷ് പത്രിക നൽകി പുറത്തേക്ക് വന്നത്. ഇതിനിടെ ആതിര, എതിർസ്ഥാനാർഥിയായ സുരേഷിന്റെ കാൽതൊട്ട് അനുഗ്രഹം തേടി. തുടർന്ന് സുരേഷ് കൈയുയർത്തി അനുഗ്രഹിക്കുകയും ചെയ്തു. സംഭവമൊട്ടാകെ കണ്ടിരുന്നവർക്ക് ഇത് അപ്രതീക്ഷിതമായ അനുഭവമായി. സംസ്ഥാനത്ത് ഏറ്റവും പ്രായം […]
Read more

580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ

കോട്ടയം: ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തിൽ യാത്രചെയ്ത് ചൂണ്ടയിട്ട്‌ മീൻപിടിച്ച് റീൽസുചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിരുന്നയാളാണ് അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചുെവച്ചിരുന്ന കഞ്ചാവ് […]
Read more

തോക്കും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതി പിടിയിൽ

കോട്ടയം: ചങ്ങനാശേരിയിൽ കൊലക്കേസ് പ്രതിയായ ഗുണ്ടയുടെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസില്ലാത്ത തോക്കും തിരകളും മാരകായുധങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിലെ പ്രമുഖ കൊലക്കേസ് പ്രതിയായ തൃക്കൊടിത്താനം കോട്ടമുറി ആലുമ്മൂട്ടിൽ വീട്ടിൽ നിധിൻ ആലുമ്മൂടനെ (37) പൊലീസ് സംഘം പിടികൂടി. ​തൃക്കൊടിത്താനം അരമലക്കുന്നിലുള്ള സിജോ സെബാസ്റ്റിയന്റെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും തൃക്കൊടിത്താനം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആയുധശേഖരം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ഒരു റിവോൾവറും […]
Read more

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63) സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുടുംബജീവിതം തകർക്കുമെന്ന ഭീഷണിയെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഷാജിയും സുധയും ദീർഘനാളായി സൗഹൃദത്തിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കാറിൽ വൈറ്റില റെയിൽവേ പാലത്തിനടുത്തെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ സുധ ഷാജിയുടെ ഫോൺ […]
Read more

സെന്റ് വാലന്റൈൻ മുതൽ ഡിജിറ്റൽ യുഗം വരെ; പ്രണയദിനത്തിന്റെ കാണാപ്പുറങ്ങൾ

കോട്ടയം: പ്രണയദിനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സെന്റ് വാലന്റൈൻ എന്ന പുരോഹിതന്റെ കഥയാണ്. എ.ഡി മൂന്നാം നൂറ്റാണ്ടിൽ റോം ഭരിച്ചിരുന്ന ക്ലോഡിയസ് രണ്ടാമൻ എന്ന ചക്രവർത്തിയുടെ കാലത്താണ് ഈ കഥ നടക്കുന്നത്. തന്റെ സൈനികർക്ക് കുടുംബബന്ധങ്ങൾ ഉണ്ടാകുന്നത് യുദ്ധക്കളത്തിൽ അവരുടെ വീര്യം കുറയ്ക്കുമെന്ന് ചക്രവർത്തി വിശ്വസിച്ചിരുന്നു. അതിനാൽ അദ്ദേഹം യുവാക്കളായ സൈനികർ വിവാഹം കഴിക്കുന്നത് നിരോധിച്ചു. എന്നാൽ, ഈ നീതികേടിനെതിരെ വാലന്റൈൻ എന്ന പുരോഹിതൻ രംഗത്തുവന്നു. പ്രണയിക്കുന്നവരെ അദ്ദേഹം രഹസ്യമായി വിവാഹം […]
Read more
Advertisement
WhiteswanTV Footer