കോട്ടയം മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ബി.എസ്.സി നഴ്സിങ് ഒന്നാം വർഷ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ വിഷ്ണു തീർത്ഥയെ (20) ആണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. ആർപ്പുക്കരയിലുള്ള ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു വിഷ്ണു. ഇന്നലെ പകൽ സമയം വീട്ടിലുണ്ടായിരുന്ന ഇദ്ദേഹത്തെ ഉച്ചയ്ക്ക് ശേഷമാണ് കാണാതാകുന്നത്. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിഷ്ണു താമസിക്കുന്ന വീടിന്റെ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more