കോട്ടയം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലേ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ ചാണ്ടി ഉമ്മൻ. കെട്ടിട നിര്‍മ്മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരിഹാസം. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയായിരുന്നു ഇന്നലെ അരങ്ങേറിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ടൗണ്‍ഷിപ്പിലെ വീടിനുള്ളില്‍ കയറി മന്ത്രി നടത്തിയത് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻപ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തെ കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. എന്നാൽ, തങ്ങൾ പ്രഖ്യാപിച്ച വീടുകൾ നൽകാൻ ഇതുവരെ യുഡിഫിന് കഴിഞ്ഞിട്ടില്ല.




