മലയിൻകീഴ്: വിളവൂർക്കലിൽ ഒരു വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.


