Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീടുകളുടെ സുരക്ഷ കൂട്ടാൻ ഫേസ് ഐഡി സാങ്കേതിക വിദ്യയുമായി ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി ഫേസ് ഐഡി ലോക്കിംഗ് സംവിധാനം അവതരിച്ചു ഗോദറേജ്. ഇന്ത്യയിലെ ഹോം ലോക്കർ ശ്രേണിയിലെ മുൻനിര വിപണനക്കാരായ ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസ് വിഭാഗമാണ് പുതിയ എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറും സീത്രൂ തേർഡ്-ഐ മൾട്ടി അപ്പാർട്ട്മെൻ്റ് വീഡിയോ ഡോർ ഫോണും പുറത്തിറക്കിയത്.

ആധുനിക കുടുംബങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറിൽ ഫേസ് ഐഡി, വിരലടയാളം ഉപയോഗിച്ചുള്ള ബയോമെട്രിക് ലോക്ക്, ഡിജിറ്റൽ പിൻ എന്നിവയുമുണ്ട്. 128-ബിറ്റ് എഇഎസ് എൻക്രിപ്ഷൻ ഉപയോഗിച്ചുള്ള ഫേസ് ഐഡിയും ഇൻഫ്രാറെഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനവും ലോക്കറിൻ്റെ സുരക്ഷയും ഉപയോഗ സൗകര്യവും വർധിപ്പിക്കുന്നു. 19 പേരുടെ ഫേസ് ഐഡിയും 49 പേരുടെ വിരലടയാളങ്ങളും 19 വരെ രഹസ്യ കോഡുകളും ഇതിൽ സൂക്ഷിക്കാനാകും.

പാർപ്പിട സമുച്ചയങ്ങളിൽ കൂടുതൽ സുഗമവും പരസ്പരം ബന്ധിപ്പിച്ചതുമായ പ്രവേശന സംവിധാനം ഒരുക്കുന്നതിനാണ് സീത്രൂ തേർഡ്-ഐ മൾട്ടി അപ്പാർട്ട്മെൻ്റ് വീഡിയോ ഡോർ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഖം തിരിച്ചറിയാനുള്ള സംവിധാനത്തിനു പുറമെ മൊബൈൽ ആപ്ലിക്കേഷൻ, ക്യുആർ കോഡ്, ഐസി കാർഡ്, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചും പ്രവേശനം സാധ്യമാക്കാം. വലിയ പാർപ്പിട സമുച്ചയങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത ഈ സംവിധാനത്തിൽ 10,000 പേരുടെ വരെ ഫേസ് ഐഡികൾ സൂക്ഷിക്കാനാകും. ഒരൊറ്റ ശൃംഖലയിലൂടെ 98 കെട്ടിടങ്ങളിൽ വരെ സംവിധാനം സ്ഥാപിക്കാനും 32 ഐപി ക്യാമറകളുമായി ബന്ധിപ്പിക്കാനും സാധിക്കും.

47,499 രൂപ മുതലാണ് എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറിൻ്റെ വില. രാജ്യത്തുടനീളമുള്ള അംഗീകൃത ഗോദറേജ് സെക്യൂരിറ്റി സൊല്യൂഷൻസ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഡീലർമാർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. സീത്രൂ തേർഡ്-ഐ മൾട്ടി അപ്പാർട്ട്മെൻ്റ് വീഡിയോ ഡോർ ഫോൺ രാജ്യത്തുടനീളമുള്ള പാർപ്പിട പദ്ധതികൾക്കായി സേവനം നൽകുന്ന അംഗീകൃത വിതരണ പങ്കാളികൾ വഴിയും പ്രോജക്ട് സെയിൽസ് ടീമുകൾ വഴിയും ലഭിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix