Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliceCustody

തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കൊലപ്പെടുത്തി; അമ്മ പൊലീസ് കസ്റ്റഡിയിൽ

മലയിൻകീഴ്: വിളവൂർക്കലിൽ ഒരു വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Read more

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശേരി കോടതിയുടേതാണ് നടപടി. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം. കസ്റ്റഡിയിൽ വിട്ട ആയങ്കിയെ വെള്ളിയാഴ്ച രാവിലെ 11.30ന് മുമ്പ് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിഭാഗം […]
Read more

പൊലീസ് വിട്ടയച്ച യുവാവ് ആശുപത്രിയിൽ മരിച്ചു; കസ്റ്റഡി മർദ്ദനമെന്ന ആരോപണവുമായി കുടുംബം

കൊല്ലം: കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെയാണ് കുടുംബം ആരോപണം ഉന്നയിച്ചത്. പൊലീസ് മർദ്ദനത്തിൽ ഉണ്ടായ പരിക്കുകളാണ് മരണകാരണമെന്നാണ് സിയാദിന്റെ കുടുംബത്തിന്റെ ആരോപണം. ജൂൺ 16നാണ് വിദ്യാർഥിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം തന്നെ സിയാദിനെ വിട്ടയച്ചിരുന്നു. വിദ്യാർഥിയെ കാണാതായ സംഭവത്തിൽ സിയാദിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix