Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam

ആഘോഷങ്ങൾ ലളിതമാക്കണം; ഓർത്തഡോക്സ് സഭാധ്യക്ഷൻ

കോട്ടയം :​സഭയുടെ കീഴിലുള്ള പള്ളികളിലെ ആഘോഷങ്ങൾ ലളിതമാക്കണമെന്നും വിശ്വാസികൾ വിവേകപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ആഹ്വാനം ചെയ്തു. അതിരുകടന്ന വെടിക്കെട്ടുകളിലോ മറ്റ് ആഘോഷങ്ങളിലോ അല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണ് വിശുദ്ധർ പ്രസാദിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്കായി കരുതിവെക്കുന്ന തുക ഉപയോഗിച്ച് അർഹരായവർക്ക് ഒരു ഭവനം നിർമ്മിച്ച് നൽകി മാതൃകയാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ബാഹ്യമായ ആഘോഷങ്ങളേക്കാൾ അപരനോടുള്ള സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും സഭാധ്യക്ഷൻ കോട്ടയത്ത് […]
Read more

കെട്ടിട നിര്‍മാണത്തിന് തൃശൂര്‍കാരനായ പണിക്കാരൻ മന്ത്രിയുടെ രൂപത്തില്‍: ചാണ്ടി ഉമ്മന്‍

കോട്ടയം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലേ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ ചാണ്ടി ഉമ്മൻ. കെട്ടിട നിര്‍മ്മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരിഹാസം. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയായിരുന്നു ഇന്നലെ അരങ്ങേറിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ടൗണ്‍ഷിപ്പിലെ വീടിനുള്ളില്‍ കയറി മന്ത്രി നടത്തിയത് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ […]
Read more

ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാർ മറിഞ്ഞു; 5 പേർക്ക് പരിക്ക്

കോട്ടയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി–പമ്പാ സംസ്ഥാനപാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10), അവിനാശ് (20), അനിൽകുമാർ (47) എന്നിവർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ പ്രദേശവാസികൾ എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ എക്‌സ്‌റേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക […]
Read more

സബ് സ്റ്റേഷനിൽ പാമ്പ് ‘ഷോക്ക്’; മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 26 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ

കോട്ടയം: ​കോടിമത എംജി റോഡ് ചന്തക്കടവിലെ 110 കെവി സബ് സ്റ്റേഷൻ പരിസരത്ത് മൂന്ന് ദിവസത്തിനിടെ 26 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത് ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് പെരുമ്പാമ്പുകളുടെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളാണ് ഇവയെന്ന് വനംവകുപ്പിന്റെ സർപ്പ സ്നേക്ക് റെസ്ക്യൂ ടീം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മാത്രം ഓഫീസിന്റെ ജനാലയ്ക്ക് മുകളിലും കേബിളുകൾക്കിടയിലുമായി ഒൻപതോളം പാമ്പിൻകുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പുകളെ സുരക്ഷിതമായി മാറ്റുന്നതിനായി ജീവനക്കാർ തന്നെ ഓഫീസിന് സമീപം ബക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ശേഖരിക്കുന്ന പാമ്പുകളെ പിന്നീട് സർപ്പ […]
Read more

മദ്യപിച്ച് വാഹനം ഓടിച്ചത് ചോദ്യം ചെയ്തതു; പിന്നാലെ ആക്രമണം

കോട്ടയം: മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്തതിന് പിന്നാലെ അച്ഛനും മകനും മർദ്ദനം. പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളം പ്രദേശത്താണ് സംഭവം നടന്നത്. പൂഞ്ഞാർ സ്വദേശിയായ സജിയും അദ്ദേഹത്തിന്റെ അച്ഛൻ തങ്കനും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ തീക്കോയി സ്വദേശികളായ അഭിഷേക്, അബിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, മറ്റു മൂന്ന് പേർക്കെതിരെയും ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷുദിനത്തിലാണ് സംഭവം ഉണ്ടായത്.
Read more

കോട്ടയം ഇത്തവണ ചുവക്കും യു ഡി എഫ് മൂന്ന് സീറ്റിലേക്ക് ചുരുങ്ങും കണക്കുകളിങ്ങനെ

കേരള രാഷ്ട്രീയത്തിന്റെ ഹൃദയമിടിപ്പ് പലപ്പോഴും അളക്കുന്നത് കോട്ടയത്തെ രാഷ്ട്രീയ ചലനങ്ങളിലൂടെയാണ്. സംസ്ഥാനത്ത് ഒരു ഭരണമാറ്റമോ അതോ ഭരണത്തുടർച്ചയോ ഉണ്ടാകുക എന്നതിനേക്കാൾ ഉപരിയായി, വരാനിരിക്കുന്ന മന്ത്രിസഭയിൽ കോട്ടയത്തിന്റെ പ്രാതിനിധ്യം എങ്ങനെയായിരിക്കും എന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ അണികൾക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും സജീവമായ ചർച്ചകൾ നടക്കുന്നത്. യു.ഡി.എഫ് ക്യാമ്പുകളിൽ ഇത്തവണ വലിയ പ്രതീക്ഷയാണ് നിലനിൽക്കുന്നത്. ജില്ലയിൽ നിന്ന് മൂന്നോ നാലോ മന്ത്രിമാർ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അവർ. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിൽ നടന്ന വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളക്ഷാമം; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിലായതാണ് പ്രശ്നത്തിന് കാരണം. പമ്പുകൾ നന്നാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശുചിമുറികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ അതിവേഗ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ മുതലാണ് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിൽ തടസ്സം നേരിട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിന്റെ എട്ടാം നിലയിൽ ഉള്ള വാട്ടർ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകളും മോട്ടോറുകളും തകരാറിലായതോടെയാണ് പ്രതിസന്ധി […]
Read more

പി.സി. ജോർജിന്റേത് വർഗീയ വിഭജനത്തിനുള്ള ക്വട്ടേഷൻ; ഹൈബി ഈഡൻ

കൊച്ചി: ക്രൈസ്‌തവ സ്ഥാപനങ്ങളെയും മതമേലധ്യക്ഷന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ഏത് നീക്കത്തെയും കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്ന് ഹൈബി ഈഡൻ എംപി. വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇരുവരും വർഗീയ വിഭജനത്തിന് വേണ്ടി ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ​സഭാ മേലദ്ധ്യക്ഷന്മാരുടെയും ക്രൈസ്തവ വോട്ടുകളുടെയും അക്കൗണ്ട് പറഞ്ഞ് ബിജെപിയിൽ സ്ഥാനമാനങ്ങൾ വാങ്ങാനാണ് പി.സി. ജോർജ് ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. ബിജെപിയിൽ നിന്ന് വല്ലതും നക്കിത്തിന്നാൻ വേണ്ടിയാണ് ഈ നീക്കങ്ങളെന്നും, ഇന്ത്യയിലെ […]
Read more

കോട്ടയത്തെ കന്നി വോട്ടർമാർക്ക് ഇരട്ടി മധുരം

മണർകാട്: കോട്ടയം ജില്ലയിൽ കന്നി വോട്ടർമാർക്ക് മധുര സമ്മാനവുമായി കെപിഎൽ ലോഡ്ജിങ്. വോട്ട് ചെയ്ത ശേഷം എത്തുന്ന യുവ വോട്ടർമാർക്ക് ചൂടുകാലത്ത് തണുപ്പേകാൻ പൈനാപ്പിൾ ജൂസ് നൽകും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പ് ദിനത്തിൽ, വിരലിലെ മഷി അടയാളവുമായി ഉച്ചയ്ക്ക് 12-ന് മുൻപ് എത്തുന്ന 22 വയസ്സിൽ താഴെയുള്ള കന്നി വോട്ടർമാർക്കാണ് ഈ സൗകര്യം ലഭിക്കുക. യുവാക്കളെ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതൽ ആകർഷിക്കാനാണ് ഈ സംരംഭമെന്ന് ലോഡ്ജിങ് പ്രോപ്പറേറ്റർ ജാക്‌സൺ മാത്യു അറിയിച്ചത്. സംസ്ഥാനത്ത് ഇത്തവണ ഏകദേശം […]
Read more

പാലായിൽ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: പാലായിൽ എൻഡിഎ സ്ഥാനാർത്ഥി ഷോൺ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജന്‍ പി ടി (57) ആണ് മരിച്ചത്. അഡ്വ. ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവെച്ച് നേതാവ് വാഹനത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more
Advertisement
WhiteswanTV Footer