കോട്ടയം: കേരള നിയമസഭയുടെ 25-ാം സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കഴിഞ്ഞകാലത്തെ ഓർമ്മ പുതുക്കലാണ് സന്ദർശനത്തിന് കാരണം എന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ കാഴ്ചപ്പാടുകൾ കൊണ്ടാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ ജാഗ്രതയോടെ നിർവഹിക്കും, 71 പുതുമുഖ എംഎൽഎമാരെ സഭകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് ശ്രദ്ധ നൽകുമെന്ന് തിരുവഞ്ചൂർ പറഞ്ഞു,
കേരള നിയമസഭയിലെ മുതിർന്ന കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ 25-ാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. നിർണായക സീറ്റ് ബേർഡിങ്ങിൽ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് അദ്ദേഹം സ്പീക്കർ കസേരയിലിരുത്തി. കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ 101 വോട്ടുകൾ നേടി, എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും, ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടും ലഭിച്ചു.





