Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയത്ത്‌ എസ്എഫ്ഐ മാർച്ച്‌ മാറ്റി; ബാരിക്കേഡ് അഴിച്ച് മാറ്റി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആളില്ലാത്തതിനാൽ എസ്എഫ്ഐ ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് താത്കാലികമായി മാറ്റിവെച്ചു. രാവിലെ 11 മണിക്ക് എസ്എഫ്ഐ പ്രവർത്തകർ എസ്പി ഓഫീസ് വരെ മാർച്ച് നടത്താനായിരുന്നു പദ്ധതി.

പ്രതിഷേധ സാധ്യത മുൻകൂട്ടി കണ്ട് പൊലീസ് എസ്പി ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പ്രവർത്തകരുടെ കുറവിനെ തുടർന്ന് മാർച്ച് നടത്താനായില്ല. തുടർന്ന് ബാരിക്കേഡുകൾ നീക്കം ചെയ്തു. ഉച്ചയ്ക്ക് ശേഷം മാർച്ച് നടത്തുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

കേരള സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങളും പ്രതിഷേധങ്ങളുമാണ് ഈ സമരത്തിന് പിന്നിൽ. കെഎസ്‌യു-എസ്എഫ്ഐ സംഘർഷത്തിൽ പൊലീസ് നടപടികൾ ഏകപക്ഷീയമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

അതേസമയം, തിരുവനന്തപുരത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ കേസെടുത്തു. കേരള പൊലീസ് കന്റോൺമെന്റ് പൊലീസ് 10 എസ്എഫ്ഐ നേതാക്കളെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആഹ്ലാദ പ്രകടനത്തിനിടെ കെഎസ്‌യു പ്രവർത്തകരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. കെഎസ്‌യു പ്രവർത്തകരുടെ ഭാഗത്തും നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ വിദ്യാർത്ഥി രാഷ്ട്രീയ സംഘർഷം വീണ്ടും കടുത്ത നിലയിലെത്തിയിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer