Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അൽഷിമേഴ്സ് ബാധിച്ച 93കാരിക്ക് ഗാർഡിയൻ; 76കാരിയായ സഹോദരിക്ക് ഹൈക്കോടതിയുടെ അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അൽഷിമേഴ്സ് രോഗം ബാധിച്ച് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത 93കാരിയുടെ ഗാർഡിയനായി 76കാരിയായ സഹോദരിയെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ രോഗിക്ക് കഴിയാത്ത സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

കോമയിലുള്ളവർ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ കാര്യത്തിൽ ഗാർഡിയനെ നിയമിക്കാൻ വിവിധ നിയമങ്ങളിൽ വ്യവസ്ഥകളുണ്ട്. എന്നാൽ, അൽഷിമേഴ്സ് ഉൾപ്പെടെയുള്ള മറവിരോഗങ്ങൾ ബാധിച്ചവരുടെ കാര്യത്തിൽ ഗാർഡിയനെ നിയമിക്കുന്നതിന് നിലവിലെ നിയമങ്ങളിൽ വ്യക്തമായ വ്യവസ്ഥകളില്ല. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി സഹോദരിയെ ഗാർഡിയനായി നിയമിക്കാൻ അനുമതി നൽകിയത്.

ഹർജിക്കാരിയും സഹോദരിയും എറണാകുളം കോലഞ്ചേരി സ്വദേശികളാണ്. ഇരുവരും അവിവാഹിതരാണ്. ബാങ്കിലെ പണം എങ്ങനെ വിനിയോഗിക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കി ഗാർഡിയനായി നിയമിക്കപ്പെട്ട സഹോദരി ആറുമാസത്തിലൊരിക്കൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പണം നിയമാനുസൃതമായ ആവശ്യങ്ങൾക്കു മാത്രമേ ചെലവഴിക്കാവൂ എന്നും കോടതി നിർദേശിച്ചു.

ഗാർഡിയന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതിയുണ്ടെങ്കിൽ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ ഹൈക്കോടതിയെ സമീപിക്കാം. രോഗിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചാൽ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix